KeralaLatest NewsNews

കൊച്ചിയിൽ പട്ടാപ്പകൽ എടിഎം പൊളിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എടിഎം പൊളിക്കുന്ന ശ്രമങ്ങൾ പോലീസ് തടയുന്നതിനിടെ, പോലീസ് ഉദ്യോഗസ്ഥനെ പ്രതി വടി കൊണ്ട് ആക്രമിച്ചിട്ടുണ്ട്

കൊച്ചിയിൽ പട്ടാപ്പകൽ എടിഎം പൊളിക്കാനുളള ശ്രമം നടത്തുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്ന് വൈകിട്ടോടെയാണ് പനമ്പിള്ളി നഗറിൽ എടിഎം കുത്തിത്തുറക്കാനുളള ശ്രമങ്ങൾ നടത്തിയത്. ഒരാൾ എടിഎം കൗണ്ടറിന് സമീപം ചുറ്റിത്തിരിയുന്നത് ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് എടിഎം പൊളിക്കാൻ ശ്രമിക്കുന്നത് കണ്ടത്.

എടിഎം പൊളിക്കുന്ന ശ്രമങ്ങൾ പോലീസ് തടയുന്നതിനിടെ, പോലീസ് ഉദ്യോഗസ്ഥനെ പ്രതി വടി കൊണ്ട് ആക്രമിച്ചിട്ടുണ്ട്. പിന്നീട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തേവര പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. കവർച്ചാ ശ്രമമാണ് പ്രാഥമിക നിഗമനമെങ്കിലും, ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Also Read: പ്രമേഹമുള്ളവർ രാവിലെ ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ 

shortlink

Related Articles

Post Your Comments

Related Articles


Back to top button