KeralaLatest NewsNewsBusiness

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില : ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിൽ ഉണ്ടായിരുന്ന സ്വർണവില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 360 രൂപയാണ് സ്വർണ്ണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44640 രൂപയാണ്.

Read Also : ‘അനിൽ ആൻ്റണിയെന്ന മറ വച്ച് എത്ര സമർത്ഥമായാണ് കേരളം ഒരു ഭീകരാക്രമണത്തെ ഒളിപ്പിക്കുന്നതെന്ന് നോക്കൂ’: അഞ്‍ജു പാർവതി

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 10 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5580 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 10 രൂപ കുറഞ്ഞു. വിപണി വില 4645 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button