Latest NewsNewsIndia

മലമൂത്ര വിസർജ്ജനത്തിനിടെ പാമ്പ് അകത്ത് കയറി; വിചിത്രവാദവുമായി യുവാവ്

ഹർദോ: ഉത്തർപ്രദേശിലെ ഹർദോയിൽ വിചിത്രവാദവുമായി യുവാവ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവ് ആണ് തന്റെ സ്വകാര്യഭാഗം വഴി ആമാശയത്തിലേക്ക് പ്രവേശിച്ചുവെന്ന് അവകാശപ്പെട്ടത്. സ്വകാര്യഭാഗത്ത് കടിച്ച ശേഷം അതേ രീതിയിൽ വയറ്റിനുള്ളിലേക്ക് കടന്നുവെന്ന യുവാവിന്റെ വെളിപ്പെടുത്തൽ ആശുപത്രി ജീവനക്കാരെ അമ്പരപ്പിച്ചു.

തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നതിനിടെ തന്റെ സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിൽ പ്രവേശിച്ചെന്നാണ് ഇയാൾ പറയുന്നത്. അർദ്ധരാത്രിയിൽ ഹർദോയ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ മഹേന്ദ്ര എന്നയാൾ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. ഇയാളുടെ വെളിപ്പെടുത്തലിന് പിന്നാലെ, ഡോക്ടർമാർ നന്നായി പരിശോധിച്ചെങ്കിലും ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെയോ വിദേശ വസ്തുവിന്റെയോ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

വേദനാസംഹാരി നൽകുകയും ചെയ്തു. യുവാവിനെ സിടിസ്‌കാൻ ചെയ്തിരുന്നു. യുവാവ് ലഹരിയ്ക്ക് അടിമയാണെന്ന് ഇയാളെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത്. മദ്യപിച്ചിട്ടോ ലഹരിമരുന്ന് ഉപയോഗിച്ചിട്ടോ ആണ് യുവാവ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button