NewsTechnology

വിവോ ടി1എക്സ്: റിവ്യൂ

6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. പ്രത്യേക ഡിസൈനിൽ പുറത്തിറക്കുന്ന വിവോയുടെ ഹാൻഡ്സെറ്റുകൾക്ക് ആരാധകർ ഒട്ടനവധിയാണ്. അത്തരത്തിൽ വിവോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് വിവോ ടി1എക്സ്. പുറത്തിറക്കി വർഷങ്ങൾ പിന്നിട്ടിട്ടും, ഈ ഹാൻഡ്സെറ്റിന്റെ പ്രിയം ഇന്നും നഷ്ടപ്പെട്ടിട്ടില്ല. വിവോ ടി1എക്സിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.58 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം എസ്എം6225 സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 12 വാട്സ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് നൽകിയിട്ടുള്ളത്. 64 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ ടി1എക്സിന്റെ ഇന്ത്യൻ വിപണി വില 12,000 രൂപയായാണ്.

Also Read: സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button