News

ഭാര്യ വീടുവിട്ടിറങ്ങിയ വിഷമം കാരണം മകനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുംബൈ: മൂന്ന് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നടന്ന സംഭവത്തിൽ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് സ്വയം കത്തി ഉപയോഗിച്ച് കഴുത്ത് മുറിയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ വീടുവിട്ടിറങ്ങിയതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിലാണ് ഇയാൾ ക്രൂരമായ നടപടി ചെയ്തതെന്ന് പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് ഗണേഷ് വിത്തൽ ചൗധരിയും ഭാര്യ കാജലും മൂന്ന് വയസ്സുള്ള മകനും താമസിച്ചിരുന്നത്. ഗണേഷ്, ഗണേഷ് മയക്കുമരുന്നിന് അടിമയായിരുന്നു. മദ്യപിക്കരുതെന്നും മയക്കുമരുന്ന് ഉപയോഗിക്കരുതെന്നും കാജൽ നിരന്തരം പറയുമായിരുന്നു. എന്നാൽ മയക്കുമരുന്നിൽ നിന്നും പിന്തിരിഞ്ഞ ഗണേഷ് മദ്യപാനം ഉപേക്ഷിച്ചില്ല.

വൈറലാകാൻ പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് യുവാവ്, ഷൂട്ട് ചെയ്ത് സുഹൃത്ത് ഷമീർ – പൊക്കി പോലീസ്

ഹനുമാൻ ജയന്തി ദിനത്തിൽ പ്രാർത്ഥനാ സമയത്ത് മദ്യപിച്ചെത്തി ഗണേഷ് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കി. ഇത് ചോദ്യം ചെയ്ത കാജലിനെ ഗണേഷ് ക്രൂരമായി മർദ്ദിച്ചു. ഇതിൽ ദേഷ്യപ്പെട്ട കാജൽ വീടുവിട്ട് ഇറങ്ങുകയായിരുന്നു. അന്ന് മുതൽ ഗണേഷും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ വീട് വിട്ടിറങ്ങിയതോടെ മാനസിക സമ്മർദ്ദം കൂടിയ ഗണേഷ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

തന്നെയും മകനെയും ഒരേ കുഴിയിൽ അടക്കണമെന്നും തനിക്ക് ശേഷം എന്റെ മകനെ പരിപാലിക്കാൻ ആരുമില്ലെന്നും ബന്ധുവിന് കത്തെഴുതി വെച്ച ശേഷമാണ് ഗണേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

‘എന്നെയും എന്റെ മകനെയും ഒരേ കുഴിയിൽ അടക്കണം. എനിക്ക് ശേഷം എന്റെ മകനെ പരിപാലിക്കാൻ ആരുമില്ല. അതുകൊണ്ടാണ് അവനേയും കൂടെ കൊണ്ടുപോകുന്നത്, ക്ഷമിക്കണം, ഇത് എന്റെ വലിയ തെറ്റാണ്, ഗുഡ് ബൈ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു മകനേ… ക്ഷമിക്കണം, ഞാൻ പോകുന്നു’. ഗണേഷ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തുടർന്ന്,ഇയാൾ മകനെ കൊലപ്പെടുത്തി.

യുവാവ് കിണറ്റിൽ വീണ് മരിച്ചു: അപകടം ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗണേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചന്ദ്രപൂർ എസ്പി രവീന്ദ്ര സിംഗ് പർദേശി പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഭാര്യ വീടുവിട്ടിറങ്ങിയതുമൂലം ഗണേഷ് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button