KeralaLatest NewsNews

വിഷുക്കണി ദർശനത്തിനായി ഒരുങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രം 

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വിഷുക്കണി ദർശനത്തിനായി ഒരുങ്ങുന്നു. വിഷുദിനത്തിൽ പുലർച്ചെ മൂന്ന് മൂതൽ 4.30 വരെയാണ് വിഷുക്കണി ദർശനം. 5.15-മുതൽ 5.45 വരെ അഭിഷേകവും ദീപാരാധനയും നടക്കും.

വൈകിട്ടത്തെ ദർശനസമയത്തിൽ മാറ്റമുണ്ടാകില്ല. മുൻ വർഷങ്ങളിൽ നടന്ന അതേ ക്രമീകരണങ്ങളോട് കൂടിയാണ് ഇത്തവണയും ദർശന സമയം ഒരുക്കിയിരിക്കുന്നത്.

പുതുവർഷത്തിന്റെ തുടക്കമായാണ് വിഷുവിനെ കണക്കാക്കുന്നത്. ഈ ദിവസം ക്ഷേത്രത്തിലെ അകത്തെ ശ്രീകോവിലിനുള്ളിലാണ് വിഷുക്കണി ഒരുക്കുന്നത്. അരി, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങി ഐശ്വര്യവും സമ്പദ് സമൃദ്ധിയും നൽകുന്ന സാധനങ്ങൾ വെച്ചാണ് കണിയൊരുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button