ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ ഗുലാംനബി ആസാദിന്‍റെ ആരോപണം ആയുധമാക്കി ബിജെപി. രാഹുൽ വിദേശത്ത് പോകുമ്പോൾ കളങ്കിത വ്യവസായികളെ കാണുന്നത് തനിക്കറിയാമെന്ന് ഗുലാം നബി ആസാദ് വെളിപ്പെടുത്തിയത് ബിജെപി രാഹുലിനെതിരെ ആയുധമാക്കുകയാണ്. രാഹുൽ വിദേശത്ത് വെച്ച് കാണുന്ന വ്യവസായികൾ ആരൊക്കെയാണെന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണമെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
വിദേശത്ത് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് രാഹുൽ വ്യക്തമാക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. അതേസമയം വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഇന്ത്യൻ സെക്യൂരിറ്റി രാഹുൽ ഒഴിവാക്കുന്നതിന്റെ കാരണം എന്താണെന്നു മുൻപും രാജ്‌നാഥ് സിംഗ് ചോദിച്ചിരുന്നു. എസ്പിജി സുരക്ഷയൊന്നും എടുക്കാതെയാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 72 ദിവസങ്ങളിലായി രാഹുൽ ആറ് തവണ വിദേശയാത്ര നടത്തിയതെന്ന് രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ രണ്ട് വർഷത്തിനിടെ, രാഹുൽ ഗാന്ധി 6 വിദേശ പര്യടനങ്ങളിൽ 72 ദിവസം പുറത്തായിരുന്നു, പക്ഷേ എസ്പിജി സുരക്ഷ എടുത്തില്ല. രാഹുൽ എവിടേക്കാണ് പോയതെന്ന് ഞങ്ങൾക്ക് അറിയണം? എന്തുകൊണ്ടാണ് അദ്ദേഹം എസ്പിജി സുരക്ഷ എടുക്കാത്തത്. എസ്‌പിജി സംരക്ഷകനായിരിക്കെ വിദേശ പര്യടനങ്ങളിൽ എസ്‌പിജിയെ കൊണ്ടുപോകാതെ രാഹുൽ ഗാന്ധി എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയണം,’ ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.
രാഹുലിന് എന്തോ മറയ്ക്കാൻ ഉള്ളത് കൊണ്ടാണ് രാഹുൽ സെക്യൂരിറ്റി ഉപയോഗിക്കാത്തത് എന്നും പ്രതിരോധ മന്ത്രി ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ഗുലാം നബിയുടെ ആരോപണം. ‘രാഹുലിന് ആരോടെല്ലാം ബന്ധമുണ്ടെന്ന് തനിക്കറിയാം. വിദേശത്ത് വെച്ച് രാഹുൽ ആരെയെല്ലാമാണ് കാണുന്നതെന്നുമറിയാം. രാഹുൽ വിദേശത്ത് വെച്ച് ചില കളങ്കിത വ്യവസായികളെ കാണുന്ന കാര്യം അറിയാഞ്ഞിട്ടല്ല’. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണമാണ് കൂടുതലൊന്നും പറയാത്തതെന്നുമായിരുന്നു ഗുലാംനബി ആസാദ് പറഞ്ഞത്.
Post Your Comments