Latest NewsCinemaNewsEntertainmentKollywood

‘രാത്രി വൈകി ഞാൻ ഭക്ഷണം കഴിച്ചാൽ പാത്രങ്ങൾ കഴുകി വെച്ച ശേഷമാണ് അവൾ ഉറങ്ങുന്നത്’: നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ

തെന്നിന്ത്യൻ സിനിമളിലെ പ്രിയ താര ദമ്പതികളാണ് നടി നയൻതാരയും വിഘ്നേശ് ശിവനും. നാനും റൗഡി ധാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ആറ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാരയ്ക്കൊപ്പമുള്ള പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് വിഘ്നേശ്. നാനും റൗഡി ധാനിന്റെ സെറ്റിൽ അധികമാർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്നേശ് പറയുന്നു

‘സെറ്റിൽ ഞങ്ങൾ റൊമാൻസ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വർക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്സിനറിയാമായിരുന്നു. അപ്പോൾ പോലും നയൻതാരയുടെ കാരവാനിൽ ഞാൻ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളിൽ വെച്ചാണ് ഡേറ്റ് ചെയ്യാൻ തുടങ്ങിയത്. റിലേഷൻഷിപ്പിലായ ശേഷവും സെറ്റിൽ ഞാൻ മാം എന്നായിരുന്നു വിളിച്ചത്. ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുതെന്നുണ്ടായിരുന്നു. നയൻതാരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയൻതാര വീട്ടിൽ വന്നു എന്നതിൽ അവർ വളരെ എക്സൈറ്റഡായി. പ്രണയത്തെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. നയൻതാര വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയൻതാരയുടെ ഫാനായിരുന്നു.

നയൻതാര വർക്ക് ചെയ്യുന്ന രീതി കൊണ്ടാണ് അവർ സ്റ്റാറായത്. ആത്മാർത്ഥത കൊണ്ട്. എന്നാൽ അത്ഭുതരമായ പെർഫോമൻസ് നടത്തി ദേശീയ അവാർഡ് വാങ്ങി താരമായതുമല്ല. കൊമേഷ്യൽ സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് നയൻ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്. സാധാരണ വീട്ടമ്മ പോലെയാണ്. രാത്രി വളരെ വൈകി ഞാൻ ഭക്ഷണം കഴിച്ചാൽ പാത്രങ്ങൾ കഴുകി വെച്ച ശേഷമാണ് അവൾ ഉറങ്ങുന്നത്. വീട്ടിൽ പത്ത് ജോലിക്കാരുണ്ട്. ആരെയെങ്കിലും വിളിച്ച് കഴുകിക്കാം. പക്ഷെ അവൾ തന്നെ കഴുകും. വീട്ടിൽ സാധാരണ എല്ലാവരെ പോലെയും ചില വഴക്കുണ്ടാവും. പക്ഷെ വർക്കിൽ ഞങ്ങൾ പരസ്പരം കേൾക്കും’, സംവിധായകൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button