KeralaLatest NewsNews

ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടയിൽ മയക്കുമരുന്നു വേട്ട. എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ സി പി പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരനായ കൊല്ലം പെരിനാട് സ്വദേശി സൂരത്ത് എസ് (22 വയസ്സ്) എന്ന നഴ്‌സിംഗ് വിദ്യാർത്ഥിയിൽ നിന്നും 46.37 ഗ്രാം MDMA കസ്റ്റഡിയിലെടുത്തത്. 10 വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

Read Also: കയ്യിൽ മൈക്ക്, തോക്കുകൾ അരയിൽ തിരുകിയ നിലയിൽ; ആതിഖ് അഹമ്മദിനെ കൊല്ലാൻ അവർ എത്തിയതിങ്ങനെ

സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്, പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണരാജ്, വിഷ്ണു എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: ‘വേദന രഹസ്യഭാഗത്ത്, ആശുപത്രിയിൽ വരാൻ പറ്റില്ല വീട്ടിൽ വന്ന് പരിശോധിക്കണം’: നസീമയുടെ കെണിയിൽ ഡോക്ടർ വീണത് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button