KeralaLatest NewsNews

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച്ച

കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച്ച. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്തർ ആയിരിക്കും. കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ജീവിതത്തിൽ കൂടെ നടന്ന പങ്കാളിക്കോ പെൺ മക്കൾക്കോ ഇല്ലാത്ത അവകാശം മറ്റുള്ളവർക്കായി വീതിച്ചു കൊടുക്കുന്ന ആചാരം: കുറിപ്പ്

കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് വ്യക്തമാക്കി. അതേസമയം, ഈദുൽ ഫിത്തർ പ്രമാണിച്ച് സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് അന്ന് കൂടി അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

Read Also: ഗാർഹികപീഡനപരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ വളർത്തു പട്ടിയെ തുറന്നുവിട്ട് കടിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button