KeralaCinemaMollywoodLatest NewsNewsEntertainment

ഭക്ഷണത്തിന്റെ പേരിൽ സുഹൃത്തുക്കൾ നേരിട്ട വിവേചനത്തെ കുറിച്ച് പറഞ്ഞ അനാർക്കലിക്ക് ട്രോൾ

ഭക്ഷണത്തിന്റെ പേരില്‍ വിവേചനം നേരിട്ടതിനെ കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഭക്ഷണം നൽകുന്നതെന്ന് നടി നിഖില വിമൽ പറഞ്ഞിരുന്നു. ഇത് ഏറെ ചർച്ചകൾക്കാണ് വഴി തെളിച്ചത്. മുൻപ് റിമ കല്ലിങ്കലും ഭക്ഷണത്തിന്റെ പേരിൽ നേരിട്ട വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, പുരോഗമന പാതയിലാണ് നാമെന്ന് ഘോരം പ്രസംഗിച്ചിട്ടും കാര്യമില്ലെന്നും ഇത്തരം വേർതിരിവുകൾ ഇന്നും പലയിടങ്ങളിലും കാണാമെന്നതാണ് വസ്തുത.

ഇപ്പോൾ നടി അനാര്‍ക്കലി മരക്കാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പൊറോട്ട കഴിക്കുന്നതില്‍ വരെ സ്ത്രീകൾ വിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനാര്‍ക്കലി പറയുന്നത്. ആണുങ്ങള്‍ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കില്‍ മാത്രമേ പെണ്ണുങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടിയിരുന്നുള്ളു എന്നാണ് നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സുഹൃത്തിന്റെ അനുഭവമാണ് നടി ഇവിടെ തുറന്നു പറഞ്ഞത്.

‘എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട ഒക്കെ കഴിക്കുന്നത്. പൊറോട്ടയും ചോറും ഉണ്ടാകും. പൊറോട്ട ആണുങ്ങള്‍ക്ക് കൊടുക്കും, അത് ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കഴിക്കാം. അതൊക്കെ എന്റെ ഫ്രണ്ട്‌സ് പറയുന്നത് കേട്ടിട്ടുണ്ട്. എന്റെ ഫാമിലിയില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. എന്റെ ഫാമിലിയില്‍ തന്നെയാണോന്ന് എനിക്ക് ഓര്‍മയില്ല, എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. അത് തെറ്റാണ്. അതൊക്കെ എനിക്ക് ഭയങ്കര വിഷമമായിട്ട് തോന്നിയിട്ടുണ്ട്. എനിക്ക് കുറച്ചുകൂടെ ഫോര്‍വേഡ് ആയിട്ടുള്ള ഫാമിലിയാണ് എന്തോ ഭാഗ്യത്തിന് കിട്ടിയത്’, അനാർക്കലി പറയുന്നു.

നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. ‘റിമ കല്ലിങ്കലിന്റെ പൊരിച്ച മീനിന് ശേഷം അനാർക്കലി മരയ്ക്കാർ അവതരിപ്പിക്കുന്ന പൊറോട്ട’, ‘ഇതിന്റെയൊക്കെ പിന്നില്‍ സ്ത്രീകള്‍ തന്നെയാണ്’, ‘5 പൊറോട്ട കൂടുതല്‍ വാങ്ങാന്‍ കഴിവില്ലാത്ത കുടുംബമാണോ’, ‘പുരുഷമേധാവിത്വം പണ്ട് മാത്രമല്ല ഇന്നും ഉണ്ട്’ എന്നിങ്ങനെയൊക്കെയാണ് ട്രോളുകൾ നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button