KeralaLatest NewsNews

പ്രധാനമന്ത്രിയോട് ഡിവൈഎഫ്‌ഐക്ക് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കില്‍ യുവം പരിപാടിയില്‍ പങ്കെടുത്ത് ചോദിക്കാം

പ്രധാനമന്ത്രിയോട് ഡിവൈഎഫ്ഐക്ക് നൂറ് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടത്രേ, പക്ഷേ വാണിയംകുളം ചന്തയിലും പുത്തരിക്കണ്ടത്തും മാനാഞ്ചിറയിലും നിന്നല്ല ചോദിക്കേണ്ടത് എന്നു മാത്രം: സന്ദീപ് വാര്യര്‍

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡിവൈഎഫ്‌ഐക്കാര്‍ക്ക്  ചോദ്യങ്ങള്‍ ചോദിക്കാനുണ്ടത്രേ, പക്ഷേ വാണിയംകുളം ചന്തയിലും പുത്തരിക്കണ്ടത്തും മാനാഞ്ചിറയിലും നിന്നല്ല ചോദിക്കേണ്ടത് എന്നു മാത്രം. അത് ചോദിക്കണമെങ്കില്‍ യുവം പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്ത് ചോദിക്കാമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

കുറച്ച് കാലം മുമ്പ് എവിടെ ഞങ്ങടെ ജോലി എന്ന് ഡിഫിക്കാര്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു . നേതാക്കളുടെ ഭാര്യമാര്‍ , ബന്ധുക്കള്‍ എന്നിവരുടെ അനധികൃത നിയമനങ്ങള്‍ പുറത്ത് വന്നതിന് ശേഷം ഡിഫി ആ ചോദ്യം സെന്‍സര്‍ ചെയ്തിട്ടുണ്ട് . രാജ്യത്തെ യുവാക്കള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ , അവയുടെ റിസള്‍ട്ട് , രാജ്യത്ത് നടക്കുന്ന പുരോഗതി ഇക്കാര്യങ്ങളെല്ലാം നരേന്ദ്ര മോദി ഈ മാസം 24ന് നടക്കുന്ന യുവം പരിപാടിയില്‍ എണ്ണിയെണ്ണി പറയുമെന്ന് സന്ദീപ് വാര്യര്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത് .

Read Also: നല്ല റോഡ് സംസ്‌കാരം വളർത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നത്: മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പ്രധാനമന്ത്രിയോട് ഡിവൈഎഫ്ഐക്ക് നൂറ് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടത്രേ . അത് ചോദിക്കണമെങ്കില്‍ യുവം പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്ത് ചോദിക്കാം . അല്ലാതെ വാണിയംകുളം ചന്തയിലും പുത്തരിക്കണ്ടത്തും മാനാഞ്ചിറയിലും നിന്നല്ല ചോദിക്കേണ്ടത്. കുറച്ച് കാലം മുമ്പ് എവിടെ ഞങ്ങടെ ജോലി എന്ന് ഡിഫിക്കാര്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു . നേതാക്കളുടെ ഭാര്യമാര്‍ , ബന്ധുക്കള്‍ എന്നിവരുടെ അനധികൃത നിയമനങ്ങള്‍ പുറത്ത് വന്നതിന് ശേഷം ഡിഫി ആ ചോദ്യം സെന്‍സര്‍ ചെയ്തിട്ടുണ്ട് .
രാജ്യത്തെ യുവാക്കള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ , അവയുടെ റിസള്‍ട്ട് , രാജ്യത്ത് നടക്കുന്ന പുരോഗതി …. ഇക്കാര്യങ്ങളെല്ലാം നരേന്ദ്ര മോദി എണ്ണിയെണ്ണി പറയും . കാരണം അദ്ദേഹത്തിന്റെ കയ്യില്‍ ഡാറ്റ ഉണ്ട് , ഡാറ്റ ഉണ്ടാവാന്‍ കാരണം അദ്ദേഹം പെര്‍ഫോം ചെയ്ത പ്രധാനമന്ത്രിയാണ് . ഇതേ ചോദ്യം കേരളത്തിന്റെ മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ എന്തെടുത്ത് അദ്ദേഹം മറുപടി പറയും ? വിരട്ടലും വിലപേശലും വേണ്ടെന്ന് ചോദ്യം ചോദിച്ചവനെ പിടിച്ച് വിരട്ടും’.

‘കേരളത്തിലെ യുവത കേള്‍ക്കാനാഗ്രഹിക്കുന്നത് രാജ്യത്തിന്റെ വികസന ഗാഥയാണ് . ഇടതു പക്ഷത്തിന്റെ വരട്ട് തത്വവാദമല്ല . രാജ്യത്തിന്റെ യുവതയുടെ ഹൃദയമിടിപ്പുകള്‍ ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല . അതുകൊണ്ടു തന്നെ യുവകേരളം മോദിജിയെ കേള്‍ക്കാനായി കാത്തിരിക്കുന്നു’ .

shortlink

Related Articles

Post Your Comments

Related Articles


Back to top button