Latest NewsNewsBusiness

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? ഉയർന്ന പലിശ നിരക്കുമായി പൊതുമേഖലാ ബാങ്ക്

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടി മുതൽ അഞ്ച് കോടിയിൽ താഴെയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഏപ്രിൽ 20 മുതൽ പ്രാബല്യത്തിലായി. നിരക്കുകൾ അറിയാം.

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയാണ് ലഭിക്കുക. 46 ദിവസം മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും, 61 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനവും, 91 ദിവസം മുതൽ 184 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനവുമാണ് പലിശ. 185 ദിവസം മുതൽ 270 ദിവസം ഒരു കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.55 ശതമാനം പലിശയാണ് ലഭിക്കുക.

Also Read: ‘തീവണ്ടിയോ കിറ്റോ കൊടുക്കാത്തതുകൊണ്ട് തോറ്റതാണ്’; ജോയ് മാത്യുവിനെ പരിഹസിച്ച് മനോജ് പി എം മനോജ്

271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ബൾക്ക് ഡെപ്പോസിറ്റുകൾക്ക് 6.75 ശതമാനം പലിശ നിരക്കും, ഒരു വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് പരമാവധി 7.25 ശതമാനം പലിശ നിരക്കും ബാങ്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 15 മാസം മുതൽ രണ്ട് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനവും, രണ്ട് വർഷവും ഒരു ദിവസം മുതൽ മൂന്ന് വർഷവും വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് നൽകുന്നു. മൂന്ന് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.75 ശതമാനം നിരക്കിൽ പലിശ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button