Latest NewsIndiaNews

പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു: യുവാവിനെതിരെ പരാതി

മുംബൈ: പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിനെതിരെ പരാതി. സെൻട്രൽ മുംബൈയിലെ മാട്ടുംഗയിലാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. കൊലപാതകം നേരിൽ കണ്ട ദൃക്സാക്ഷിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയില്‍ എത്തുന്നത് ജനലക്ഷങ്ങള്‍: റോഡ് ഷോയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു

മാട്ടുംഗ പ്രദേശത്തെ ഒരു റെസ്റ്റോറന്റിന് സമീപം പൂച്ചക്കുട്ടിയുമായി നിൽക്കുകയായിരുന്നു പ്രതിയായ യുവാവ്. ഇവിടെ വെച്ച് പ്രതി പൂച്ചയുടെ കഴുത്ത് പിടിച്ച് തിരിക്കുകയായിരുന്നു. തുടർന്ന് പൂച്ച് ചത്തു. ഇത് കണ്ട ദൃക്‌സാക്ഷിയാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി. ദൃക്സാക്ഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂച്ചയെ കൊന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും ക്വാർട്ടേഴിസിൽ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button