KeralaLatest NewsNews

വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്: വിമർശനവുമായി ഇ പി ജയരാജൻ

തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ജനശതാബ്ദിയും രാജധാനിയുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേ ഭാരതിന് അര മണിക്കൂർ മാത്രമാണ് സമയ ലാഭം കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയില്‍ എത്തുന്നത് ജനലക്ഷങ്ങള്‍: റോഡ് ഷോയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു

വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയ്ക്കണം. മറ്റ് ട്രെയിനുകളുടെ സമയം മാറ്റാതെ വന്ദേ ഭാരത് സർവീസ് നടത്തിയാൽ നല്ല കാര്യമാണ്. 110 കിലോ മീറ്റർ വേഗതയിൽ ട്രെയിൻ ഓടിയാൽ അധിക കാലം ട്രാക്ക് ഉണ്ടാകില്ല. ശംഖുമുഖത്ത് നടന്ന ഡിവൈഎഫ്‌ഐ യുവസംഗമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്റെ പരാമർശം.

തിങ്കളാഴ്ച്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം പരിപാടിക്കെതിരെയാണ് ഡിവൈഎഫ്‌ഐ യുവസംഗമ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങളുമായിട്ടാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിട്ടുള്ളത്.

Read Also: ഭാര്യയെ കടിച്ചു: അയൽവീട്ടിലെ നായയെ അടിച്ചു കൊന്ന എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button