KeralaLatest NewsNews

പോസ്റ്റര്‍ ആരോ മഴവെള്ളത്തില്‍ വന്ദേ ഭാരതിന്റെ വിന്‍ഡോ ഗ്ലാസില്‍ എടുത്ത് വെച്ചത്, പിന്നില്‍ ബിജെപി:വി.കെ. ശ്രീകണ്ഠന്‍

പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ തന്റെ പോസ്റ്റര്‍ ആരും ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തില്‍ ആരോ എടുത്തുവെച്ചതാണെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ വാദം. തനിക്കെതിരായ നടക്കുന്ന പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്നും ശ്രീകണ്ഠന്‍ പ്രതികരിച്ചു. വേണമെങ്കില്‍ റെയില്‍വേ ഇന്റലിജന്‍സ് അന്വേഷണം നടത്തട്ടെയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. പോലീസും ആര്‍പിഎഫും നില്‍ക്കെയാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നും അത് അതാരാണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

Read Also: വന്ദേഭാരത് വരുന്നതില്‍ സന്തോഷം: എന്നാൽ സില്‍വര്‍ ലൈന് ഒരിക്കലും ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

എന്നാല്‍, സത്യാവസഥ താന്‍ തിരക്കുകയുണ്ടായി. ആരൊക്കെയോ പോസ്റ്റര്‍ ബോഗിയിലെ മഴവെള്ളത്തില്‍ എടുത്ത് പതിപ്പിക്കുകയായിരുന്നു. അതാരാണെന്ന് തനിക്ക് നൂറ് ശതമാനം അറിയില്ലെന്നുമാണ് ശ്രീകണ്ഠന്റെ വാദം. ഇന്ന് വൈകുന്നേരത്തോടെ വന്ദേഭാരത് ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. ട്രെയിന്‍ നിര്‍ത്തിയ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിപ്പിക്കുകയായിരുന്നു. ട്രെയിനിലെ വിന്‍ഡോ ഗ്ലാസുകളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ഷൊര്‍ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണം വികെ ശ്രീകണ്ഠനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് ഒട്ടിച്ചത്.

ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലായിരുന്നുവെന്നും തന്റെ ശ്രമഫലമായാണ് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. പിന്നാലെ പോസ്റ്ററുകള്‍ ആര്‍പിഎഫ് നീക്കംചെയ്തു. സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button