ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘വെറുതെ ആരെയും വിലക്കില്ലല്ലോ? അസോസിയേഷൻ തീരുമാനമെടുത്തത് ശരിയായ പരാതി ലഭിച്ചത് കൊണ്ടാവാം: ധ്യാൻ ശ്രീനിവാസൻ

കൊച്ചി: ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത്. സത്യസന്ധമായ പരാതി ലഭിച്ചതുകൊണ്ടായിരിക്കും അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാമെന്നും അല്ലാതെ അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ലെന്നും ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;

‘ഷെയ്ൻ നി​ഗവുമായി ഞാൻ വർക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് അറിയില്ല. ശ്രീനാഥ് ഭാസിയുമായി വർക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്ത് തന്നെയായാലും ശരിയായ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക. കൃത്യമായി പ്രൊഡക്ഷന്റെ ഭാ​ഗത്ത് നിന്നും പരാതികൾ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാതെ പെട്ടെന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ അസോസിയേഷൻ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികൾ ആയിരിക്കാം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button