News

ഇറാന്‍ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് മലയാളികള്‍ കൂടിയുണ്ടെന്ന് വിവരം

തടവിലായവര്‍ എറണാകുളം, മലപ്പുറം സ്വദേശികള്‍

ന്യൂഡല്‍ഹി: ഇറാന്‍ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ മൂന്ന് മലയാളികള്‍ കൂടിയുണ്ടെന്ന് വിവരം. മലപ്പുറം ചുങ്കത്തറ സ്വദേശി സാം സോമന്‍, കടവന്ത്ര സ്വദേശികളായ ജിസ് മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ ഉള്ളതായി പുതിയതായി വിവരം ലഭിച്ചത്. എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്‍ കപ്പലിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.

Read Also: പാലക്കാട് വീടിന് നേരെ പെട്രോൾ ബോംബേറ്, വീടിന്റെ ഒരുഭാഗവും വാഹനങ്ങളും കത്തി നശിച്ചു, നാല് പേർ ആശുപത്രിയിൽ

നാലു മണിക്കൂര്‍ ഇടവിട്ട് കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്നും ബന്ധപ്പെടുന്നുണ്ടെന്ന് സാം സോമന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. കടവന്ത്ര സ്വദേശിയായ ജിസ്‌മോന്‍ (31) കപ്പലിലെ ഫോര്‍ത്ത് ഓഫീസര്‍ ആണ്. വ്യാഴാഴ്ച രാവിലെ കുടുംബത്തെ വിളിച്ചിരുന്നു. ഉച്ചയ്ക്കാണ് കപ്പല്‍ ഇറാന്‍ നാവികസേന പിടികൂടിയത്. മകന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്ന് ജിസ്‌മോന്റെ കുടുംബം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button