Latest NewsUAENewsInternationalGulf

റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ: അറസ്റ്റിലായവരിൽ കുട്ടികളും സ്ത്രീകളും

ഷാർജ: റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 222 യാചകരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്.

Read Also: അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിന് 45 കോടി: ക്രമക്കേടുകൾ അന്വേഷിക്കാൻ ഉത്തരവിട്ട് ഗവർണർ

ഭിക്ഷാടനം സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു. 2018-ലെ 9-ാം നമ്പർ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം നടത്തുന്നത് ശിക്ഷാർഹമാണ്. യാചകരുടെ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും അവരോട് സഹതാപം കാണിക്കരുതെന്നും ഷാർജ പോലീസ് അഭ്യർത്ഥിച്ചു.

Read Also: സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ കേന്ദ്രത്തിന്റെ ചുമലിൽ കെട്ടിവെയ്ക്കുന്ന ശീലമാണ് എൽഡിഎഫിനുള്ളത്: പ്രകാശ് ജാവദേക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button