KeralaMollywoodLatest NewsNewsEntertainment

നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല: പിന്നെ ഞാന്‍  എങ്ങനെ ജാതിവാല്‍ മുറിക്കും? നവ്യ

ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാല്‍ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാന്‍ നവ്യ അല്ല,

സോഷ്യല്‍ മീഡിയയില്‍ താരം പലപ്പോഴും വിവാദങ്ങളിലും ചെന്നുപെടാറുള്ള താരമാണ് നടി നവ്യ നായർ. പേരില്‍ ജാതി വാല്‍ ചേര്‍ത്തതിന്റെ പേരിൽ താരം വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ഔദ്യോഗിക പേര് നവ്യ നായര്‍ എന്നല്ലെന്നും അതിനാല്‍ ജാതിവാല്‍ മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

നവ്യ നായര്‍ എന്നത് താന്‍ തെരഞ്ഞെടുത്ത പേരല്ല എന്നും സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ് ഇതെന്നും നവ്യ വ്യക്തമാക്കി.

read also: ദിൽഷയ്ക്ക് നേരെ നടന്ന സൈബർ ആക്രമണങ്ങളിൽ ദിൽഷയെ കുറ്റപ്പെടുത്തി ആരതി പൊടി

താരത്തിന്റെ ഇങ്ങനെ,

പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊ‍ഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല. താന്‍ ഇനി പേരുമാറ്റിയാലും എല്ലാവരുടെ ഉള്ളിലും നവ്യാ നായര്‍ തന്നെയായിരിക്കും.

നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാല്‍ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാന്‍ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്… ഇതിലൊക്കെ ഞാന്‍ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാല്‍ ഇല്ല, പിന്നെ ഞാന്‍ എങ്ങനെ മുറിക്കും?- നവ്യ നായര്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button