Latest NewsNewsIndiaBusiness

തീവ്രവാദ ബന്ധം; 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. തീവ്രവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ ആണ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തത്. തീവ്രവാദികളുമായി ആശയ വിനിമയം നടന്നതായുള്ള സൂചനകളെത്തുടർന്നാണ് നിരോധനം. പാകിസ്താൻ തീവ്രവാദികളുമായി ആശയ വിനിമയം നടന്നതായാണ് കണ്ടെത്തൽ. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം ആണ് ഈ ആപ്പുകൾ ബ്ലോക്ക് ചെയ്തത്.

രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. ഐഎംഒ (IMO), എലിമെന്റ്, എനിഗ്മ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. ചാറ്റിംഗ് ആപ്പുകളാണ് നിരോധിക്കപ്പെട്ടതിൽ കൂടുതലും. നിരോധിത ആപ്പുകളിൽ Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second Line, Zangi, Threema എന്നിവ ഉൾപ്പെടുന്നു.

കേന്ദ്ര സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് നടപടി. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ ഭീകര സംഘടനകളിലെ ഓവർ ഗ്രൗണ്ട് വർക്കർമാർ പാകിസ്ഥാനിലേക്ക് സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഈ ആപ്പുകൾ കൂടുതലായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ OWG-കളും വിവിധ തീവ്രവാദ ഗ്രൂപ്പുകളിലെ അംഗങ്ങളും ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ആഭ്യന്തര മന്ത്രാലയവുമായി പങ്കിട്ടതിന് തൊട്ടുപിന്നാലെയാണ്, ഐടി മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട ഏജൻസികളുമായും ഏകോപിപ്പിച്ച് കേന്ദ്രം ഈ ആപ്പുകൾ നിരോധിക്കാൻ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button