KeralaLatest NewsNews

നീംജി വാങ്ങിയ നേപ്പാളികൾ മുഖ്യനെ കണ്ടാൽ യോദ്ധയിൽ അപ്പുക്കുട്ടനെ കെട്ടിയിട്ടത്‌ പോലെ കെട്ടിയിടാൻ സാധ്യതയുണ്ട്: പരിഹാസം

കെ ഇലക്ട്രിക്ക് ഓട്ടോ പിണറായിയെ വിശ്വസിച്ച് വാങ്ങിയ പാവങ്ങൾ ആത്മഹത്യയുടെ വക്കിലാണ്

പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ‘നീം ജി’ നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ച വിവരം പങ്കുവച്ച കേരള മുഖ്യമന്ത്രിയ്ക്ക് നേരെ പരിഹാസവുമായി സന്ദീപ് ജി വാര്യർ.  കേരളത്തിൽ ഈയടുത്ത് അമ്പേ പരാജയപ്പെട്ട കെ ഇലക്ട്രിക്ക് ഓട്ടോ പിണറായിയെ വിശ്വസിച്ച് വാങ്ങിയ പാവങ്ങൾ ആത്മഹത്യയുടെ വക്കിലാണ് എന്നും നീംജി വാങ്ങിയ നേപ്പാളികൾ മുഖ്യനെ കണ്ടാൽ യോദ്ധയിൽ അപ്പുക്കുട്ടനെ കെട്ടിയിട്ടത്‌ പോലെ കെട്ടിയിടാൻ സാധ്യതയുണ്ട്ണ്ടെന്നും സന്ദീപ് പറയുന്നു.

read also: പെണ്ണുങ്ങൾക്ക് ഉമ്മ കൊടുത്തും ആണുങ്ങള്‍ക്ക് മസാജ് ചെയ്തും നിൽക്കുന്ന അഞ്ജൂ അല്ലെ പുറത്ത് പോകേണ്ടത്: വിമർശനവുമായി മനോജ്

കുറിപ്പ് പൂർണ്ണ രൂപം

പൊതുമേഖലാ , സംസ്ഥാന സ്നേഹികളെ ഇതിലെ ഇതിലെ
കേരളത്തിന്റെ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം ചേർന്ന് ഒരു വർഷം നമ്മുടെ ഖജനാവിനുണ്ടാക്കുന്ന നഷ്ടം 13000 കോടി രൂപയാണ് . 150 കോടിക്ക് മേൽ ലാഭമുണ്ടാക്കുന്ന ഒരു പൊതുമേഖല സ്ഥാപനം പോലും കേരളത്തിലില്ല .
നിർണ്ണായക മേഖലകളിൽ ഒഴികെ സർക്കാരുകളുടെ പണിയല്ല കച്ചവടവും വ്യവസായവും . അത് പണി അറിയുന്ന കച്ചവടക്കാരും വ്യവസായികളും ചെയ്യട്ടെ .
കേരളത്തിൽ ഈയടുത്ത് അമ്പേ പരാജയപ്പെട്ട ചില പൊതു മേഖലാ സംരംഭങ്ങൾ ഇതാ
കെ ഇലക്ട്രിക്ക് ഓട്ടോ … പിണറായിയെ വിശ്വസിച്ച് വാങ്ങിയ പാവങ്ങൾ ആത്മഹത്യയുടെ വക്കിലാണ്
കൊക്കോണിക്സ് ലാപ്ടോപ് – സംസ്ഥാന സർക്കാരിന്റെ തള്ള് കേട്ട് ലാപ്‌ടോപ്പിന് കുടുക്കയിലെ പൈസയെടുത്ത് കെഎസ്‌എഫ്ഇയിൽ അടച്ച പാവപ്പെട്ട കുട്ടികൾ വഞ്ചിക്കപ്പെട്ടു
കെ സവാരി ആപ്പ് -ജ്യോതിയും വന്നില്ല തീയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല . സമ്പൂർണ പരാജയം . സർക്കാരിന് കോടികളുടെ നഷ്ടം . ഇതും അന്വേഷിച്ചാൽ അഴിമതി ആവാനാണ് സാധ്യത .
പൊതുമേഖലാ സ്നേഹം പറഞ്ഞു വരുന്ന ഉട്ടോപ്പ്യൻ വാസികൾ ഇതിനൊക്കെ സമാധാനം പറഞ്ഞിട്ട് പോയാൽ മതി
വാൽക്കഷ്ണം : നീംജി വാങ്ങിയ നേപ്പാളികൾ മുഖ്യനെ കണ്ടാൽ യോദ്ധയിൽ അപ്പുക്കുട്ടനെ കെട്ടിയിട്ടത്‌ പോലെ കെട്ടിയിടാൻ സാധ്യതയുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button