Latest NewsIndiaNews

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ: കൊച്ചുവേളി- പ്രയാഗ്‌രാജ് സർവീസിന് തുടക്കം, വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ട്രെയിൻ പ്രയാഗ്‌രാജിൽ എത്തിച്ചേരുന്നത്

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ കൊച്ചുവേളി- പ്രയാഗ്‌രാജ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തലസ്ഥാനത്ത് നിന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്നലെ രാത്രി 10 മണിക്കാണ് കൊച്ചുവേളിയിൽ നിന്നും സർവീസ് ആരംഭിച്ചത്. ഈ മാസം 13-നാണ് ട്രെയിൻ പ്രയാഗ്‌രാജിൽ എത്തിച്ചേരുക.

കൊച്ചുവേളി- പ്രയാഗ്‌രാജിലേക്കുളള യാത്രയ്ക്ക് ഒട്ടനവധി പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ട്രെയിൻ പ്രയാഗ്‌രാജിൽ എത്തിച്ചേരുന്നത്. കൊച്ചുവേളി- പുരി- കൊൽക്കത്ത- ഗയ- വാരണാസി എന്നിങ്ങനെയാണ് ട്രെയിനിന്റെ സഞ്ചാരപാത. ഈ മാസം 13-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ട്രെയിൻ അയോധ്യയിൽ എത്തുന്നത്. രാജ്യത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും, സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കമിട്ടത്.

Also Read: മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍ ചെറുപയര്‍പൊടിയും പാലും

shortlink

Post Your Comments


Back to top button