NewsTechnology

വിവോ വൈ100: റിവ്യൂ

6.38 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിവോയുടെ വൈ സീരീസിലെ കിടിലൻ ഹാൻഡ്സെറ്റാണ് വിവോ വൈ100. പ്രീമിയം ഡിസൈനിൽ വിവോ പുറത്തിറക്കിയ ഹാൻഡ്സെറ്റ് കൂടിയാണ് വിവോ വൈ100. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇവ ഇന്ത്യൻ വിപണിയിൽ എത്തിയത്. പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് പരിചയപ്പെടാം.

6.38 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 900 എംടി6877 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പ്രധാനമായി ബ്ലാക്ക് കളർ വേരിയന്റിൽ മാത്രമാണ് ഇവ വാങ്ങാൻ സാധിക്കുകയുള്ളൂ.

Also Read: തടസമില്ലാതെ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാം, പുതിയ ആപ്പ് എത്തി

64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വൈ100- ന്റെ ഇന്ത്യൻ വിപണി വില 25,999 രൂപയായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button