Latest NewsNewsIndia

പത്ത് ലക്ഷം പേര്‍ അണിനിരന്ന പ്രധാനമന്ത്രി മോദിയുടെ വമ്പന്‍ റോഡ് ഷോ ആരംഭിച്ചത് ഹനുമാന്‍ ചാലിസ ചൊല്ലി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റന്‍ റോഡ്‌ഷോ ആരംഭിച്ചു. ബെംഗളൂരു സൗത്തിലെ ശ്രീ സോമേശ്വര സഭ ഭവനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ മല്ലേശ്വരം ക്ഷേത്രത്തിലാണ് സമാപിക്കുക. 28 പ്രധാന കേന്ദ്രങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ നടക്കുക. കര്‍ണാടകയിലെ പ്രചാരണത്തില്‍ നരേന്ദ്ര മോദി സജീവമായതോടെ ബിജെപിയുടെ വിജയ സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.

Read Also: നാ​ട​ൻ തോ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ മൂന്നം​ഗ സംഘം വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ൽ

അതേസമയം, പ്രധാനമന്ത്രിയുടെ റോഡ്ഷോയില്‍ 10 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. ഹനുമാന്‍ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി റോഡ് ഷോ ആരംഭിച്ചത്. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്തിയത്. മൂന്ന് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button