NewsMobile PhoneTechnology

വിവോ വൈ53ടി: പ്രധാന സവിശേഷതകൾ അറിയാം

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ വൈ സീരീസിലെ കിടിലൻ ഹാൻഡ്സെറ്റാണ് വിവോ വൈ53ടി. മികച്ച ഡിസൈനിനോടൊപ്പം, ഒട്ടനവധി ഫീച്ചറുകളും ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവോ വൈ53ടിയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 700 7എൻഎം പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 13 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ഡ്യുവൽ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ.

Also Read: ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാം! ജൂൺ 14 വരെ അവസരം

15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. പ്രധാനമായും ഓറഞ്ച്, ബ്ലാക്ക് എന്നിങ്ങനെയുള്ള രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button