KeralaLatest NewsNews

താനൂരിലെ ബോട്ടപകടസ്ഥലം സന്ദർശിച്ച് മുൻ മിസോറാം ഗവർണർ

മലപ്പുറം: താനൂർ ബോട്ടപകട സ്ഥലം സന്ദർശിച്ച് മിസോറാം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. താനൂർ ബോട്ടപകടത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും പരിസരവാസികളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Read Also: താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് ഷൂട്ടിങിന് ശേഷം റൂമില്‍ പോയിരുന്നാണ്: തുറന്നു പറഞ്ഞു എന്‍ എം ബാദുഷ

അതേസമയം, താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടായ ബോട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.

Read Also: മെട്രോയില്‍ പരസ്യമായി സ്വയംഭോഗം, യാത്രക്കാരുടെ മോശം പെരുമാറ്റം തടയാൻ പൊലീസുകാരെ വിന്യസിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button