KeralaLatest NewsNews

താനൂർ ബോട്ടപകടം: ബോട്ടുകളിൽ മിന്നൽ പരിശോധനയുമായി തുറമുഖ വകുപ്പ്

മലപ്പുറം: സംസ്ഥാനത്തെ ബോട്ടുകളിൽ മിന്നൽ പരിശോധന. താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ബോട്ടുകളിൽ മിന്നൽ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്.

Read Also: 7 വയസ്സുകാരിയോട് ലൈംഗികാതിക്രമം, വിവരം പുറത്ത് പറഞ്ഞയാളെ വെട്ടി പരിക്കേല്‍പ്പിച്ചു, 2 പേര്‍ അറസ്റ്റില്‍ 

ആലപ്പുഴയിലും എറണാകുളം മരട് നഗരസഭാ പരിധിയിലുമാണ് വിനോദസഞ്ചാര ബോട്ടുകളിൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ തുറമുഖ വകുപ്പാണ് പരിശോധന നടന്നത്. ലൈസൻസില്ലാത്ത ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, ആലപ്പുഴയിൽ പരിശോധിച്ച 12 ബോട്ടുകളിൽ കൃത്യമായ രേഖകൾ ഉണ്ടായിരുന്നത് മൂന്നെണ്ണത്തിന് മാത്രമാണ്. പോലീസിന്റെ സാന്നിധ്യത്തിൽ രണ്ടുമണിക്കൂറോളമായിരുന്നു പരിശോധന നടന്നത്. ബോട്ടുകളിൽ കൊള്ളാവുന്നതിലും അധികം യാത്രക്കാരുമായാണ് സർവ്വീസ് നടക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം.

Read Also: രാജ്യത്തിന് പ്രതീക്ഷ പകർന്ന് വീണ്ടും ലിഥിയം നിക്ഷേപം, ഇത്തവണ കണ്ടെത്തിയത് രാജസ്ഥാനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button