KeralaLatest NewsNews

താനൂര്‍ ബോട്ട് ദുരന്തം, മരിച്ചവരില്‍ 9 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍

മലപ്പുറം: താനൂരില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരില്‍ ഒമ്പത് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ സെയ്തവലിയുടേയും സഹോദരന്‍ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം ഒമ്പത് പേരാണ് മരിച്ചത്. സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ ഹസ്‌ന ( 18 ), ഷഫല (13) ഷംന(12), ഫിദ ദില്‍ന (7) സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന ( 27 ) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങള്‍ ഒന്നിച്ച് കളിച്ച് വളര്‍ന്ന വീട്ടിലേക്ക് ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊണ്ടുവരും. മരണവാര്‍ത്തയറിഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും. ഈ കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അകന്ന ബന്ധുക്കള്‍ കൂടിയായ മറ്റൊരു മൂന്ന് പേരും ബോട്ടപകടത്തില്‍ മരിച്ചിട്ടുണ്ട്.

Read Also: താനൂര്‍ ബോട്ട് അപകടം, 37 പേരുടെ വിവരങ്ങള്‍ ലഭിച്ചു, 22 പേരുടെ മരണം സ്ഥിരീകരിച്ചു

അതേസമയം, നഷ്ടപ്പെട്ടത് തന്റെ കുടുംബത്തിലുള്ളവരെന്ന് അറിഞ്ഞത് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഷാഹുല്‍. ഒമ്പത് പേര്‍ മരിച്ച കുടുംബത്തിന്റെ ബന്ധുക്കളായ മൂന്ന് പേര്‍ കൂടി അപകടത്തില്‍ മരിച്ചതായും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ബന്ധുകൂടിയായ ഷാഹുല്‍ ഹമീദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button