Latest NewsKeralaNews

ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധന: ഫോറൻസിക് സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ഡ്രോണുകളുടെ ശാസ്ത്രീയ പരിശോധനകൾക്കും, ടെക്‌നിക്കൽ വിവരങ്ങളുടെ പരിശോധനകൾക്കുമായി കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്റർ വികസിപ്പിച്ചെടുത്ത ഡ്രോൺ ഫോറൻസിക് സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം നാളെ. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിയ്ക്കാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ്.

Read Also: മതം മാറ്റകേന്ദ്രത്തിൽ നിന്ന് വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തി രക്ഷപ്പെട്ട പെൺകുട്ടി: ബിന്ദുവിന്റെ കുറിപ്പ്

പോലീസിങിൽ ഡ്രോൺ ഉപയോഗം വ്യാപകമാക്കുന്നതിന്റെ ഭാഗമായി 20 പോലീസ് ജില്ലകൾക്ക് വിതരണം ചെയ്യുന്ന അത്യാധുനിക നിരീക്ഷണ ഡ്രോണുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മവും, ഡിജിസിഎ സർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ഡിജിസിഎ സെർട്ടിഫൈഡ് ഡ്രോൺ പൈലറ്റ് ലൈസൻസ് വിതരണവും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.

സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വി കെ പ്രശാന്ത് എംഎൽഎ, കെ പത്മകുമാർ ഐപിഎസ് എഡിജിപി ഹെഡ്‌കോട്ടേഴ്‌സ്, പി പ്രകാശ് ഐപിഎസ് ഇന്റലിജൻസ് ഐജി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Read Also: താനൂർ ബോട്ട് അപകടത്തിന് കാരണം മന്ത്രിമാർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥ: വിമർശനവുമായി കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button