Latest NewsKeralaNews

കഞ്ചാവ് ചെടികൾ നട്ടുവളർത്തി: യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പന്നിമല സ്വദേശി പ്രവീൺ എന്നയാളെയാണ് അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി എ വിനോജും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പുരയിടത്തിൽ നിന്ന് ഉദ്ദേശം മൂന്നു മാസം വരെ പ്രായമുള്ള വ്യത്യസ്ത ഉയരത്തിലുള്ള 5 കഞ്ചാവ് ചെടികൾ കണ്ടെടുത്തിട്ടുണ്ട്.

Read Also: ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം: മാപ്പ് പറഞ്ഞ് ജൂഡ്

അതേസമയം, തൃശ്ശൂർ ജില്ലയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണിയും നിരവധി എൻഡിപിസ് കേസുകളിൽ പ്രതിയുമായ യുവാവ് പിടിയിൽ. ഒല്ലൂർ വളർക്കാവ് അഞ്ചേരി സ്വദേശി അരുൺ ആണ് എക്സൈസിന്റെ പിടിയിലായത്. 2022 ഒക്ടോബർ 28 ന് രജിസ്റ്റർ ചെയ്ത NDPS 63/2022 നമ്പർ കേസിന്റെ അന്വേഷണത്തിനിടയിലാണ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇയാളെ രണ്ടാം പ്രതിയായി അറസ്റ്റ് ചെയ്തത്.

Read Also: ‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button