Latest NewsNewsIndia

പ്രധാനമന്ത്രി ആവാസ് യോജന: മൂന്ന് കോടിയിലധികം ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകി കേന്ദ്ര സർക്കാർ

2015 ജൂൺ 25-നാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആരംഭിച്ചത്

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകി കേന്ദ്ര സർക്കാർ. മൂന്ന് കോടിയിലധികം ഗുണഭോക്താക്കൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. വാട്ടർ കണക്ഷൻ, ശൗചാലയം, വൈദ്യുതി കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ നിർമ്മാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാനും, കൈമാറ്റം ചെയ്യാനും കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ദേശീയ പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് ഏപ്രിലിൽ 4 ലക്ഷം ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോൽ പ്രധാനമന്ത്രി കൈമാറിയിട്ടുണ്ട്.

Also Read: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മം : പ്രതി അറസ്റ്റിൽ

2021 ഒക്ടോബറിൽ ഉത്തർപ്രദേശിൽ 75 ജില്ലകളിലായി 75,000 ഗുണഭോക്താക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. കൂടാതെ, ഗുജറാത്തിൽ 19,000 വീടുകളുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഈ വീടുകളുടെ താക്കോൽദാന ചടങ്ങ് ഉടൻ സംഘടിപ്പിക്കുന്നതാണ്. 2015 ജൂൺ 25-നാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ആരംഭിച്ചത്.

shortlink

Post Your Comments


Back to top button