KeralaLatest NewsNews

പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളെ കാണാതായ സംഭവത്തിൽ രണ്ട് പേരുടേയും കൂടി മൃതദേഹം കണ്ടെത്തി. പറവൂരിലാണ് ദാരുണസംഭവം നടന്നത്. വടക്കൻ പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീരാഗ് (12) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പല്ലം തുരുത്ത് സ്വദേശിയായ ശ്രീവേദയുടെ (10) മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

പല്ലന്‍തുരുത്തില്‍ മുസ്‌രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്. മുങ്ങൽ വിദഗ്ധരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. ഇവരുടെ സൈക്കിളും തുണികളും പുഴയുടെ ഓരത്ത് ഇരിക്കുന്നത് കണ്ട് നാട്ടുകാർ കുട്ടികളെ തിരയുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികളെ കാണാതായതോടെ നാട്ടുകാർ വിവരം വീട്ടുകാരെ അറിയിച്ചു.

തുട‍ർന്ന് നാട്ടുകാരും ഫയ‍ർഫോഴ്സും ചേ‍ർന്ന് നടത്തിയ തിരച്ചിലിൽ ഏഴുമണിയോടെ ശ്രീവേദയുടെ മൃതദേഹം കണ്ടെത്തുകയും 11 മണി ആയപ്പോഴേക്കും മറ്റു രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. നാലും അഞ്ചും ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button