Latest NewsKeralaNews

കൊച്ചിയിൽ വീണ്ടും ലഹരി വേട്ട: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിൽ

കൊച്ചി: കൊച്ചിയിൽ വീണ്ടും ലഹരിവേട്ട. 50 മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കൊച്ചി രാമേശ്വരം സ്വദേശി റിൻസൻ എന്നയാളാണ് പിടിയിലായത്. മാനസിക രോഗികൾക്ക് ചികിത്സയുടെ ഭാഗമായി നൽകുന്ന ഈ ഗുളികകൾ ഇയാൾ യുവാക്കൾക്ക് വലിയ വിലയ്ക്കാണ് വിറ്റിരുന്നത്. ഇയാൾക്ക് എങ്ങനെ ഇത്തരം ഗുളികകൾ ലഭിക്കുന്നു എന്നതിനെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: വാരണാസി- കൊൽക്കത്ത അതിവേഗ പാത മൂന്ന് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും, പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രം

മട്ടാഞ്ചേരി എക്‌സൈസ് ഇൻസ്‌പെക്ടർ എ എസ് ജയൻ, പ്രിവന്റീവ് ഓഫീസർ കെ പി ജയറാം, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി എക്‌സ് റൂബൻ, വിമൽരാജ് ആർ, വനിത സിഇഒ സജിത, ഡ്രൈവർ അജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Read Also: അല്‍ അമാന്‍ മദ്രസയിലെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത:വി.വി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button