Latest NewsKeralaNews

കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കവർച്ച: യുവാക്കൾ പിടിയിൽ

കൊച്ചി: മോട്ടോർ സൈക്കിളിൽ വന്നു കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ഹൈവേയിൽ കവർച്ച നടത്തുന്ന സംഘം പിടിയിലായി. വൈറ്റില മുതൽ ഒബ്രോൺ മാൾ വരെയുള്ള ഹൈവേ റോഡിൽ എറണാകുളം മെഡിക്കൽ സെന്ററിനു എതിർവശം വച്ചു തിരുവനന്തപുരം സ്വദേശിയും ടെക്‌നോ പാർക്ക് ജീവനക്കാരനും ആയ പ്രേംജിത്ത് എന്നയാളുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയും പാലാരിവട്ടം ബൈപാസ്സിന് സമീപം ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപം വച്ച് ആലപ്പുഴയിലെ വീട്ടിലേക്കു പോകാൻ ബസ് കാത്തുനിന്ന ഷിയാസ് എന്നയാളുടെ ഐ ഫോണും ആണ് ഇവർ കവർന്നത്.

Read Also: ‘എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറച്ചു ആൾക്കാരുണ്ട്, കപടലോകത്തിലെ ചതിയന്മാരെ ഇനിയും വിശ്വസിക്കണോ?’: ഡോ. അനുജ

പൾസർ മോട്ടോർ സൈക്കിളിൽ വന്ന ഷിയ എന്നു വിളിക്കുന്ന ഷിഹാസ്, ശരത്കുമാർ എന്നിവരാണ് അറസ്റ്റിലായത്. കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ കവർച്ച ചെയ്തത്. പാലാരിവട്ടം പോലീസ് സമയോചിതവും ദ്രൂതഗതിയിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷണ മുതൽ കൈമാറ്റം ചെയ്യുന്നതിന് മുൻപ് തന്നെ പ്രതികളെ മുതലും ഭീഷണിപ്പെടുത്തിയ കത്തിയും സഹിതം പിടികൂടിയത്. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസുകളുണ്ട്. ഷിഹാസിനേയും, ശരത്തിനേയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Read Also: കർണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീമിന് നൽകണം, ആഭ്യന്തരവും റവന്യൂവും ഞങ്ങൾക്ക് വേണം: ഡിമാന്റുമായി വഖഫ് ബോർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button