KeralaLatest NewsNews

ജനത്തിന് ഇരുട്ടടിയായി വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ജനത്തിന് ഇരുട്ടടിയായി വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധന. ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഗാര്‍ഹിക ആവശ്യത്തിനുളള വൈദ്യുതിയില്‍ യൂണിറ്റ് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച പകുതിയോടെ നികുതി വര്‍ദ്ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും.

Read Also: നിർബന്ധിച്ച് മതം മാറ്റി, ചേലാകർമ്മവും നടത്തി; ഫസീലയെ നിക്കാഹ് ചെയ്യാൻ സുജിത്ത് റംസാൻ ആയി, പരാതിയുമായി ബന്ധുക്കൾ

നിലവിലുളള വൈദ്യുതി താരിഫിന് ജൂണ്‍ 30 വരെയാണ് കാലാവധി. അടുത്ത അഞ്ച് വര്‍ഷത്തേക്കുളള താരിഫ് വര്‍ദ്ധനവാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ സര്‍ചാര്‍ജില്‍ നിന്നും മുക്തമാക്കുന്നതിനു മുമ്പാണ് നിരക്കു വര്‍ദ്ധന. ഫെബ്രുവരി മുതല്‍ മെയ് മാസം അവസാനം വരെ വൈദ്യുതി ഉപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.

അതേസമയം വൈദ്യുതി കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബോര്‍ഡും പോലീസും തമ്മിലുളള പ്രശ്നം പരിശോധിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍ദ്ദേശം നല്‍കി. കുടിശ്ശിക അടയ്ക്കാത്തതില്‍ കെഎസ്ഇബി പോലീസിന് നോട്ടീസ് നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ ബോര്‍ഡിന് സംരക്ഷണം വകയില്‍ 130 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിക്ക് കത്ത് നല്‍കിയതാണ് തര്‍ക്കത്തിനിടയാക്കിയത്. 500 യൂണിറ്റ് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെഎസ്ഇബി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button