പ്രമുഖ ക്രിപ്റ്റോ കറൻസിയായ പെപെ കോയിന്റെ മൂല്യത്തിൽ വൻ കുതിച്ചുചാട്ടം. പ്രമുഖ ഡാറ്റാ ട്രാക്കിംഗ് വെബ്സൈറ്റായ കോയിൻ ഗ്രെക്കോയുടെ വിവരങ്ങൾ അനുസരിച്ച്, പെപെ കോയിന്റെ വിലയിൽ 7000 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് ആദ്യ വാരത്തിൽ 260 കോടി ഡോളറിലേക്ക് കോയിന്റെ മൂല്യം കുതിച്ചുയർന്നിരുന്നു. അതിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ 4.08 ലക്ഷം ഡോളറായിരുന്നു മൂല്യം.
ഇന്റർനെറ്റിലെ പ്രസിദ്ധ മീമായ ഒരു തവളയുടെ ചുവടുപിടിച്ചാണ് പെപെ കോയിന്റെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, വിപണിയിലെ ഏറ്റവും മൂല്യം കൂടിയ മൂന്നാമത്തെ ക്രിപ്റ്റോകറൻസി എന്ന നേട്ടം പെപെ കോയിൻ സ്വന്തമാക്കിയിട്ടുണ്ട്. ഡോജ്കോയിൻ, ഷിബ ഇനു തുടങ്ങിയവയാണ് മുൻനിര ക്രിപ്റ്റോ കോയിനുകൾ. വിപണി നിലവാരം ഉയർന്നതിനാൽ, പെപെ കോയിന്റെ മീം കോയിനുകളിൽ ഉള്ള നിക്ഷേപകരുടെ താൽപര്യം ഉയർന്നിട്ടുണ്ട്. അതേസമയം, പെപെ കോയിന്റെ നിർമ്മാതാക്കളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ വലിയ ബ്ലോക്ക്ചെയിനായ എഥേറിയത്തിലാണ് പെപെ കോയിൻ ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സൂചന.
Post Your Comments