ഡല്‍ഹി: ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എന്‍ഐഎയുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.
Read Also: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തകർച്ച നേരിടുന്നു: രൂക്ഷവിമർശനവുമായി വി ഡി സതീശൻ
അതേസമയം കഴിഞ്ഞദിവസം ജമ്മുകശ്മീരിലെ പുല്‍വാമയിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന കേസുമായി ബന്ധപ്പെട്ട് 7 സ്ഥലങ്ങളിലായിരുന്നു പരിശോധന. ഷോപ്പിയാനിലും എന്‍ഐഎ സംഘം പരിശോധന നടത്തി. മെയ് ആദ്യ ആഴ്ചയില്‍ ജമ്മുകശ്മീരിലെ 16 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ജമ്മുകശ്മീര്‍ പോലീസിന്റേയും സിആര്‍പിഎഫിന്റേയും സുരക്ഷയിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.
Post Your Comments