KottayamKeralaNattuvarthaLatest NewsNews

ശക്തമായ കാറ്റ് : കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ആണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണത്

തിരുവല്ല: കനത്ത കാറ്റിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ആണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണത്.

Read Also : ‘സുരേഷ് കുമാർ സ്വന്തം മകളെ കേരള സ്റ്റോറി കാണിച്ചില്ലേ’: കീർത്തി സുരേഷിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പടഹാരത്തിൽ പടിക്ക് സമീപത്തായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് പോസ്റ്റ് ഒടിഞ്ഞു വീണത്. പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറുമരവും റോഡിലേക്ക് വീണു.

Read Also : ചിത്രങ്ങൾ ഇനി കിടിലൻ ക്വാളിറ്റിയിൽ പകർത്താം, 64 എംബി ക്യാമറയുമായി ഐക്യുവിന്റെ പുതിയ ഹാൻഡ്സെറ്റ് എത്തി

തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് പോസ്റ്റ് ബസിന് മുകളിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെട്ടു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button