KeralaLatest NewsIndia

ഭർത്താവിനെ ഉപേക്ഷിച്ച പ്രിയ സുരഭിയ്‌ക്കൊപ്പം താമസമാക്കി, ബുള്ളറ്റിൽ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് വില്പന 

തൃശൂർ: തൃശൂർ നഗരത്തിൽ ലഹരിയുടെ ഇടപാടുകൾ കൂടി വരികയാണ്. പരിശോധനകൾ വ്യാപകമായതോടെ നിരവധി ആളുകളാണ് കുടുങ്ങുന്നത്. ഇപ്പോൾ കൂടുതലും ലഹരിക്കടത്തലുകളിൽ മുന്നിൽ നിൽക്കുന്നത് യുവതികളാണ്. സംശയം തോന്നില്ലെന്ന കാരണത്താൽ ആവും കൂടുതലും യുവതികൾ ഈ ലഹരിക്കടത്തിന്റെ ഭാഗമാകുന്നത്. കൂടാതെ ആർഭാടമായി ജീവിക്കാനും ലഹരിക്കടത്ത് ഇവർ ഒരു ആയുധമാക്കുന്നു.

17.5 ഗ്രാം എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയെയും സുഹൃത്തിനെയും സിറ്റി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചൂണ്ടല്‍ പുതുശേരി സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരാണ് അതിമാരക മയക്കുമരുന്നുമായി പിടിയിലായത്. അറസ്റ്റിലായ പ്രിയ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

സംസ്ഥാനാന്തര ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള 2 യുവതികൾ വൻതോതിൽ ലഹരിമരുന്നു വിൽക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എംഡിഎംഎയുമായി എത്താമെന്ന് ഏറ്റത്. ഇരുചക്ര വാഹനത്തിൽ ലഹരിമരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടി. ഇവർ പതിവായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. 9000ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിങ്ങിലൂടെയാണു പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ചു സുരഭിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

സുരഭിയും പ്രിയയും തൃശൂരില്‍ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ചാണ് താമസം. സുരഭി കരാട്ടെ അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. ഫാഷന്‍ ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞിരിക്കുകയാണ്. തുടര്‍ന്നാണ് പ്രിയയെ പരിചയപ്പെടുന്നതും ഒരുമിച്ച് താമസിക്കുന്നതും. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബെംഗളൂരുവിൽ പോയാണ് എം ഡി എം എ. വാങ്ങാറുള്ളതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ 1000 രൂപക്ക് വാങ്ങുന്ന ഒരു ഗ്രാം എം ഡി എം എ. നാട്ടില്‍ 2000 രൂപക്കാണ് യുവതികള്‍ വില്‍പ്പന നടത്തിയിരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരു പാർട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പൊലീസിനോടു പറഞ്ഞു.

ഒരു പാർട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പൊലീസിനോടു പറഞ്ഞു. എംഡിഎംഎ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള മാർഗമെന്ന നിലയ്ക്കാണു വിൽപനയും തുടങ്ങിയത്. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ മാഫിയയുമായി ഇവർക്കു നേരിട്ടു ബന്ധമുണ്ടെന്നാണു പൊലീസ് നൽകുന്ന സൂചന. കൂടാതെ ബംഗ്ലൂരില്‍ ഇവരുടെ കൂടെ മുറിയെടുത്ത് താമസിക്കാന്‍ താല്‍പ്പര്യമുള്ളവരെ പണം വാങ്ങി താമസിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button