KeralaLatest NewsNews

വിദ്യ എസ്.എഫ്.ഐ നേതാവല്ല എന്നത് കൊടിസുനിയുടെ കാര്യത്തിലും സിപിഎം സ്വീകരിച്ച ശൈലി: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

അവരുടെയൊക്കെ ചെയ്തികള്‍ക്ക് SFI എന്ന സംഘടന ഉത്തരവാദിയാകുമോ?

കൊച്ചി: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലിയ്ക്ക് ശ്രമിച്ച എസ്.എഫ്.ഐ നേതാവ് വിദ്യക്ക് സംഘടനയുമായി ബന്ധമില്ലെന്ന നേതാക്കളുടെ വാദത്തെ തെളിവുകള്‍ നിരത്തി വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

പാര്‍ട്ടിക്ക് വേണ്ടി ആളെ കൊന്ന കൊടിസുനി അടക്കമുള്ളവരുടെ ചെയ്തികളെ ന്യായീകരിക്കാൻ ക്യാപ്സ്യൂളുകള്‍ ഏല്ക്കാതെ വന്നാല്‍, അയാള്‍ക്കും പാര്‍ട്ടിക്കും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്നത് സി.പി.എമ്മിന്റെ പൊതു ശൈലിയാണെന്നും അത് നാളെ പിണറായി വിജയനായാലും അതാ അവസ്ഥയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

read also: അവയവദാനം: കെ-സോട്ടോയ്ക്ക് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി ആരോഗ്യമന്ത്രി

രാഹുലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പഠിക്കുന്ന കാലത്ത് വിദ്യ SFI ആയതു കൊണ്ട് മാത്രം വിദ്യ SFI നേതാവാകുന്നില്ല അത്തരത്തില്‍ ലക്ഷക്കണക്കിന് പേര്‍ പഠിക്കുന്ന കാലത്ത് SFI ആണ്. അവരുടെയൊക്കെ ചെയ്തികള്‍ക്ക് SFI എന്ന സംഘടന ഉത്തരവാദിയാകുമോ?

ഇന്ന് ഈ വിഷയത്തില്‍ പ്രതികരിച്ച മുന്നണി കണ്‍വീനര്‍ EP ജയരാജന്റെയും M B രാജേഷിന്റെയും തൊട്ട് ഒട്ടുമിക്ക നേതാക്കളുടെയും പ്രതികരണത്തിന്റെ രത്ന ചുരുക്കമാണിത്.

ഇത് CPM ന്റെ ഒരു പൊതു ശൈലിയാണ്. CPM ന് വേണ്ടി ആളെ കൊന്ന കൊടി സുനി തൊട്ട് അവര്‍ക്ക് വേണ്ടി പണി എടുക്കുന്ന ഏതൊരാളും സമൂഹം തള്ളിപറയുന്നതും ക്യാപ്സ്യൂളുകള്‍ ഏല്ക്കാത്തതുമായ ഒരു ചെയ്തിയുടെ ഭാഗമായാല്‍ ഉടൻ അവര്‍ ചോദിക്കും അയാള്‍ക്കും പാര്‍ട്ടിക്കും തമ്മില്‍ എന്ത് ബന്ധമെന്ന്. അത് നാളെ പിണറായി വിജയനായാലും അതാ അവസ്ഥ.

വിദ്യയുടെ CPM ബന്ധം പറയുന്നത് അവരുടെ SFI – CPM നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലോ, അവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുടെ പേരിലോ, സൈബറിടത്തില്‍ അവര്‍ നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ പേരിലോ അല്ല.

പഴയ കാലടി സര്‍വ്വകലാശാല യൂണിയൻ ജനറല്‍ സെക്രട്ടറി കൂടിയായ വിദ്യയ്ക്ക് കിട്ടിയ പ്രിവ്ലേജുകളുടെ പേരിലാണ് അവരുടെ CPM ബന്ധം തെളിയിക്കപ്പെടുന്നത്.

1) വിദ്യയ്ക്ക് കാലടി സര്‍വ്വകലാശാലയില്‍ PhD ക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടി മാത്രം 10 സീറ്റ് എന്നത് VC ഓഫിസ് 15 ആക്കി വര്‍ദ്ധിപ്പിച്ചത് ആരുടെ താല്പര്യത്തില്‍?

2) വിദ്യയ്ക്ക് അഡ്മിഷൻ കിട്ടാൻ വേണ്ടി സംവരണ ചട്ടം അട്ടിമറിച്ചത് ആര് പറഞ്ഞിട്ട് ?

3) സര്‍വ്വകലാശാല SC സെല്‍ വിദ്യയുടെ അഡ്മിഷനില്‍ പ്രശ്നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് കൊടുത്തിട്ടും നടപടിയെടുക്കാഞ്ഞത് എന്തു കൊണ്ട്?

4) പെസഹ വ്യാഴം എന്ന പൊതു അവധി ദിനത്തില്‍ തയ്യാറാക്കിയ ഒരു തട്ടിപ്പ് എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ആരുടെ ശുപാര്‍ശ പ്രകാരമാണ് കാസര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളജില്‍ നിയമനം നല്കിയത്?

5) യാതൊരു പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും പരിശോധിക്കാതെ ആരുടെ ശുപാര്‍ശ പ്രകാരമാണ് പാലക്കാട് പത്തിരിപ്പാലം ഗവണ്‍മെന്റ് കോളജില്‍ നിയമനം നല്കിയത് ?

6) സാഹിത്യ മേഖലയില്‍ കാര്യമാത്രമായ സംഭാവനയൊന്നുമില്ലാതിരുന്നിട്ടും എന്തിനാണ് കഴിഞ്ഞ മാസം നടന്ന DYFI യുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പാനലില്‍ ഉള്‍പ്പെടുത്തിയത്?

7) സംഘടനയുമായി ബന്ധമില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മെയ്യില്‍ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ തൃക്കരിപ്പൂര്‍ ടൗണ്‍ മേഖല DYFI യുടെ ഭാഗമാകുവാൻ കഴിയുന്നത്? ‘

പ്രിയ CPM കാരെ നിങ്ങള്‍ എത്രയൊക്കെ അണ്‍കണക്‌ട് ചെയ്യാൻ ശ്രമിച്ചാലും ദിവ്യ ഈസ് വെല്‍ കണക്ടറ്റഡ് ടു യു…. ഇനിയും സംശയമുള്ളവര്‍ പയ്യന്നൂര്‍ CPM MLA T മധുസൂധനൻ അവര്‍ പയ്യന്നൂര്‍ കോളജില്‍ SFI പ്രവര്‍ത്തകയായിരുന്നു എന്ന് സര്‍ട്ടിഫൈ ചെയ്യുന്ന ‘ 916 സര്‍ട്ടിഫിക്കറ്റ് ‘ ഫേസ്ബുക്കില്‍ പരിശോധിക്കുക..

shortlink

Related Articles

Post Your Comments

Related Articles


Back to top button