Latest NewsIndia

എച്ച്ഐവി ബാധിതനായ പ്രതിയുമായി സരസ്വതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തത് വൈരാഗ്യത്തിന് കാരണം? 

കഴിഞ്ഞ മൂന്ന് കൊല്ലമായി ഒന്നിച്ചുജീവിച്ചുവരികയായിരുന്ന മിറ റോഡിലെ ഫ്‌ളാറ്റില്‍നിന്ന് സരസ്വതി എന്ന 32 കാരിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. സരസ്വതിയുടെ കൂടെ ലിവിങ് റിലേഷനിൽ ആയിരുന്ന 56 കാരനായ മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു. 2014 മുതല്‍ ഇരുവരും തമ്മില്‍ പരിചയത്തിലായിരുന്നതായും ആ പരിചയം പിന്നീട് ഒരുമിച്ചുള്ള ജീവിതത്തിലേക്ക് നയിച്ചതായി ഇയാൾ വെളിപ്പെടുത്തി.

എന്നാൽ, താൻ അതിനും വളരെ വർഷങ്ങൾക്ക് മുന്നേ എച്ച് ഐവി പോസിറ്റിവ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. 2008 ലാണ് താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന കാര്യം സ്ഥിരീകരിച്ചതെന്നും അന്നുമുതല്‍ ചികിത്സയിലാണെന്നും മനോജ് പറഞ്ഞു. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടിവന്നതായും ആ ചികിത്സക്കിടയിലാണ് താന്‍ എച്ച്‌ഐവി ബാധിതനായതെന്ന് സംശയിക്കുന്നതായും പ്രതിയുടെ മൊഴിയില്‍ പറയുന്നു. സരസ്വതി താന്‍ മകളെപ്പോലെയാണ് കണ്ടിരുന്നതെന്നും താൻ സരസ്വതിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും മനോജ് സാനെ പറഞ്ഞു. എന്നാൽ, പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.

ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഒരു ചുമരില്‍ ബോര്‍ഡ് കണ്ടെത്തിയ പോലീസ് ഇതിനെക്കുറിച്ച് ചോദിച്ചതിന് സരസ്വതി പത്താംതരം തുല്യത പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നും താന്‍ സരസ്വതിയ്ക്ക് കണക്ക് പഠിപ്പിച്ചുകൊടുക്കുമായിരുന്നുവെന്നും പ്രതി മറുപടി നല്‍കി. സരസ്വതി അനാഥയായിരുന്നുവെന്നും ഇവര്‍ക്ക് ബന്ധുക്കളാരുമില്ലെന്നും വ്യാഴാഴ്ച പോലീസ് അറിയിച്ചിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച സരസ്വതിയുടെ മൂന്ന് സഹോദരിമാര്‍ പോലീസ് സ്‌റ്റേഷനിലെത്തി. പോലീസ് ഇവരുടെ മൊഴിയെടുത്തു. ലിവ് ഇന്‍ പങ്കാളികളാണെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നതെങ്കിലും അമ്മാവനോടൊപ്പമാണ് താമസിക്കുന്നതെന്നാണ് സരസ്വതി പറഞ്ഞതെന്ന് സരസ്വതി വളര്‍ന്ന അനാഥമന്ദിരത്തിലെ ജീവനക്കാരി അറിയിച്ചു. എങ്കിലും കൊലപാതകത്തിന്റെ യഥാര്‍ഥകാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button