Latest NewsIndia

ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ അനധികൃത ഭൂമിയിൽ യോഗി സർക്കാർ നിർമ്മിച്ചത് പാവങ്ങൾക്കായി 76 ഫ്ലാറ്റുകൾ

പ്രയാഗ്‌രാജ്: കൊല്ലപ്പെട്ട ​ഗുണ്ടാനേതാവിന്റെ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് പാവങ്ങൾക്ക് നൽകി ഉത്തർപ്രദേശ് സർക്കാർ. ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ പക്കൽനിന്ന് കണ്ടുകെട്ടിയ വസ്തുവിലാണ് യുപി സർക്കാർ 76 ഫ്ലാറ്റുകൾ നിർമ്മിച്ചത്. ട്ടികജാതി– പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായക്കാർ, അംഗവൈകല്യമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കാകും ആധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ലാറ്റ് നൽകുക.

‘നഗരത്തിൽ അതീഖ് അഹമ്മദിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രദേശത്തെ ഭൂമി കണ്ടുകെട്ടി. ഇപ്പോൾ അവിടെ 76 ഫ്ലാറ്റുകൾ നിർമിച്ചിരിക്കുകയാണ്.’– പ്രയാഗ് രാജ് വികസന അതോറിറ്റി വൈസ് ചെയർമാൻ അരവിന്ദ് ചൗഹാൻ പറഞ്ഞു. സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകൾ കൈമാറുന്നതെന്നും അധികൃതർ അറിയിച്ചു. പട്ടികജാതി– പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായക്കാർ, അംഗവൈകല്യമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കാണ് കുടുതൽ പരിഗണന നൽകുന്നത്.

ആധുനിക സൗകര്യങ്ങളോടെയാണ് ഓരോ ഫ്ലാറ്റുകളും നിർമിച്ചിരിക്കുന്നത്. ബെഡ്റൂം, ലിവിങ് റൂം, അടുക്കള, ബാൽക്കണി, പാർക്കിങ് സൗകര്യം എന്നിവയുണ്ട്. ആറ് ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റുകൾ. ഏപ്രിലിൽ പ്രയാഗ്‍രാജിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവച്ച് കൊന്നത്.

ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയാണ് പ്രതികൾ കൊലനടത്തിയത്. സണ്ണിയാണു മറ്റു രണ്ട് പ്രതികളെയും പരസ്പരം ബന്ധിപ്പിച്ചതും കൊലപാതകം ആസൂത്രണം ചെയ്തതും. മാധ്യമപ്രവർത്തകരെപ്പോലെ പെരുമാറുന്നതിന് ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button