KeralaLatest NewsNews

 ഇംഗ്ലീഷ് ഭാഷയ്ക്ക് കേരളത്തില്‍ നിന്നും പുതിയ ഒരു Idiom and Phrase നല്‍കിയ ബുദ്ധിജീവി മാഡത്തിന് ആയിരം അഭിവാദ്യങ്ങള്‍

എന്ത് കൊണ്ടാണ് ബിന്ദു മാഡത്തെ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് ഇത്രമേല്‍ വിമര്‍ശിക്കുന്നത്? എന്ന ചോദ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാര്‍വതി

തിരുവനന്തപുരം: എന്ത് കൊണ്ടാണ് ബിന്ദു മാഡത്തെ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് ഇത്രമേല്‍ വിമര്‍ശിക്കുന്നത്? എന്ന ചോദ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി അഞ്ജു പാര്‍വതി. ഏകദേശം ഇരുപത് വര്‍ഷത്തോളം തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപികയായും പ്രൊഫസറായും ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്മെന്റ് ആയും സേവനം അനുഷ്ഠിച്ച വ്യക്തിയാണ് അവര്‍. കോളേജില്‍ ഷേക്‌സിയറിന്റെ കൃതികള്‍ ഒക്കെ എടുത്ത് കീറി മുറിച്ചു വിശകലനം ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടതായ ഭാഷാപാടവം ഉണ്ട്. Idioms and Phrases ഒക്കെ കൃത്യമായി ഉപയോഗിച്ച് കൃത്യമായ ഉച്ചാരണത്തോടെ വേണം ലെക്ചറിംഗ് നടത്താന്‍. ഇത്തരം ഉച്ചാരണവും വികലമായ ഭാഷാശൈലിയും ഒക്കെയാണ് ഇവര്‍ക്ക് ഉള്ളതെങ്കില്‍ ഇത്രയും നാള്‍ ഇവര്‍ പഠിപ്പിച്ച കുട്ടികള്‍ എന്ത് പഠിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. അതാണ് ഇപ്പോള്‍ വിമര്‍ശനമായിരിക്കുന്നതെന്നും അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

Read Also; 28 വര്‍ഷം തനിക്കൊപ്പമുണ്ടായിരുന്ന വീട്ടുകാരെ വിട്ടുപോകുന്നു: നടനുമായി രഹസ്യ വിവാഹം വെളിപ്പെടുത്തി അതുല്യ പാലക്കല്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും അവരുടെ ഭാഷാപ്രയോഗത്തെയും വിമര്‍ശിക്കുന്നത് കേവലം അവരുടെ രാഷ്ട്രീയം നോക്കി ഒന്നുമല്ല. ഇന്ത്യ ടുഡേ കോണ്‍ക്ലെവ് പോലൊരു ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വേദിയില്‍ അവര്‍ പോയത് വെറും ഒരു പാര്‍ട്ടി മെമ്പര്‍ സഖാത്തി ആയിട്ടൊന്നുമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിട്ടാണ്. അപ്പോള്‍ ന്യായമായും ഒരു ചോദ്യം വന്നേക്കാം -ഒഴുക്കോടെ, സ്ഫുടതയോടെ ഇംഗ്ലീഷ് സംസാരിക്കുന്നതാണോ ഒരു ജനനേതാവിന് / മന്ത്രിക്ക് വേണ്ട യോഗ്യത എന്ന ചോദ്യം. അതിന് ഉത്തരം സഖാവ്. ബിന്ദു മാഡം ഒഴിച്ച് മറ്റാര്‍ക്കും അങ്ങനെ ഒരു യോഗ്യത വേണ്ട എന്ന് തന്നെയാണ്’.

‘എന്നാല്‍, പിന്നെ എന്ത് കൊണ്ടാണ് ബിന്ദു മാഡത്തെ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് ഇത്രമേല്‍ വിമര്‍ശിക്കുന്നത്? അതിന് കൃത്യമായ ഉത്തരമുണ്ട്. ഏകദേശം ഇരുപത് വര്‍ഷത്തോളം തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അദ്ധ്യാപികയായും പ്രൊഫസറായും ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെന്റ് ആയും സേവനം അനുഷ്ഠിച്ച വ്യക്തിയാണ് അവര്‍. കോളേജില്‍ Shakesperean കൃതികള്‍ ഒക്കെ എടുത്ത് കീറി മുറിച്ചു വിശകലനം ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടതായ ഭാഷാപാടവം ഉണ്ട്. Idioms and Phrases ഒക്കെ കൃത്യമായി ഉപയോഗിച്ച് കൃത്യമായ ഉച്ചാരണത്തോടെ വേണം lecturing നടത്താന്‍. ഇത്തരം ഉച്ചാരണവും വികലമായ ഭാഷാശൈലിയും ഒക്കെയാണ് ഇവര്‍ക്ക് ഉള്ളതെങ്കില്‍ ഇത്രയും നാള്‍ ഇവര്‍ പഠിപ്പിച്ച കുട്ടികള്‍ എന്ത് പഠിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം’.

‘ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നതോ കുറേ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതോ ഒന്നുമല്ല ഒരു ജനനേതാവിനു വേണ്ടത്. ജനങ്ങളുടെ മനസ്സറിഞ്ഞ് ഹിതകരമായി പ്രവര്‍ത്തിക്കുക എന്നതാണ്. അതുപോലെ തന്നെ മന്ത്രി കസേരയില്‍ ഒരാള്‍ അലങ്കാരമാകുന്നത് അയാളുടെ കൈയ്യിലുള്ള ഡിഗ്രികളുടെ അടിസ്ഥാനത്തിലല്ലാ. മറിച്ച് കിട്ടുന്ന വകുപ്പിനെ തന്റെ പ്രായോഗിക ജ്ഞാനം ഉപയോഗിച്ച് മികച്ച , കുറ്റമറ്റ രീതിയില്‍ നടത്തിച്ചുകൊണ്ടു പോവുക എന്നതിലാണ്. പണ്ഡിതനായ ശശി തരൂര്‍ രാഷ്ട്രീയത്തിലെ അവസാനവാക്കല്ല . പ്രായോഗിക രാഷ്ട്രീയ അനുഭവജ്ഞാനത്തിന്റെ കുറവ് എത്രയോ വട്ടം അദ്ദേഹത്തെ വിവാദങ്ങളില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ഒന്നിന്റെയും അവസാനവാക്കല്ല . രാഷ്ട്രീയത്തില്‍ കഴിവും ജനസമ്മതിയും തന്നെയാണ് പ്രധാന ഘടകങ്ങള്‍’.

‘സഖാവ് ബിന്ദു ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് കൊണ്ടല്ല ഈ വിമര്‍ശനം, മറിച്ച് അവര്‍ ഒരു മികച്ച കലാലയത്തിലെ ഇംഗ്ലീഷ് പൊഫസറും ഡിപ്പാര്‍ട്ട്‌മെന്റല്‍ തലവിയും ഒക്കെ ആയിരുന്നത് കൊണ്ടുള്ള അമ്പരപ്പ് ആണത്. എന്തായാലും ഇംഗ്ലീഷ് ഭാഷയ്ക്ക് കേരളത്തില്‍ നിന്നും പുതിയ ഒരു Idiom and Phrase നല്കിയ ജൈവ ബുദ്ധിജീവി മാഡത്തിന് ആയിരം അരുണ അഭിവാദ്യങ്ങള്‍’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button