Latest NewsNewsBusiness

ആഗോള ബ്രാൻഡുകളെ ഇന്ത്യയിലെത്തിക്കാൻ പുതിയ പദ്ധതിയുമായി റിലയൻസ്, കൂടുതൽ വിവരങ്ങൾ അറിയാം

ആഗോള ഭീമന്മാരെ ലക്ഷ്യമിട്ടാണ് ഗ്രീൻഫീൽഡ് നഗരം എന്ന ആശയത്തിന് രൂപം നൽകിയത്

ആഗോള ബ്രാൻഡുകളെ രാജ്യത്തേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്. ഇതിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള ഗ്രീൻഫീൽഡ് നഗരമാണ് നിർമ്മിക്കുക. എൻസിഇആർ സാമ്പത്തിക മേഖലയായ ഗുരുഗ്രാമിന് സമീപമുള്ള ഹരിയാനയിലെ ജജ്ജാറിലാണ് പുതിയ ഗ്രീൻഫീൽഡ് നഗരം ഒരുങ്ങുന്നത്. ഏകദേശം 8,000 ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള നഗരം നിർമ്മിക്കുന്നത്. നിലവിൽ, സമീപപ്രദേശങ്ങളിലായി 220 കെവി പവർ സബ്സ്റ്റേഷൻ, ജലവിതരണ ശൃംഖല, ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും, വിശാലമായ റോഡുകളുടെ ശൃംഖലയും നിർമ്മിച്ചിട്ടുണ്ട്.

ആഗോള ഭീമന്മാരെ ലക്ഷ്യമിട്ടാണ് ഗ്രീൻഫീൽഡ് നഗരം എന്ന ആശയത്തിന് രൂപം നൽകിയത്. നിലവിൽ, ജപ്പാനീസ് കമ്പനികളായ നിഹോൺ കോഹ്ഡൻ, പാനസോണിക്, ഡെർസോ, ടി-സുസുക്കി എന്നീ കമ്പനികൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ഗ്രീൻഫീൽഡ് നഗരം സ്ഥിതി ചെയ്യുന്നത്. ദില്ലി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും ശക്തമായ കണക്ടിവിറ്റിയുണ്ട്. കൂടാതെ, കുണ്ഡ്‌ലി മനേസർ പൽവാൽ (കെഎംപി) എക്‌സ്‌പ്രസ്‌ വേയ്‌ക്കും ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിനു സമീപവുമാണ് നഗരം സ്ഥിതി ചെയ്യുന്നത്.

Also Read: ലോഡ്ജിൽ രണ്ട് കുട്ടികൾ മരിച്ചനിലയിൽ: പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം ഗുരുവായൂരിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button