Latest NewsNewsIndia

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം: ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജൂൺ ആദ്യവാരം രജൗരിയിൽ വച്ച് സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് ഭീകരരാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. കുപ്‌വാര ജില്ലയിലെ മാചിൽ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം റിപ്പോർട്ട് ചെയ്തത്. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെയും സൈന്യത്തിന്റെ നേതൃത്വത്തിൽ വധിച്ചിട്ടുണ്ട്. അതേസമയം, നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ ഈ മേഖലയിൽ വ്യാപക പരിശോധനയാണ് സൈന്യം നടത്തിയത്. സമാനമായ രീതിയിൽ ഇതിനു മുൻപും ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു.

ജൂൺ ആദ്യവാരം രജൗരിയിൽ വച്ച് സൈന്യവും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റ് കൊക്കയിലേക്ക് വീണ ഭീകരന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് സൈന്യം കണ്ടെത്തിയത്. അതേസമയം, ആർക്കും സംശയം തോന്നാതിരിക്കാൻ ആയുധങ്ങളും മറ്റു ഉപകരണങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും കൈവശം നൽകി വിതരണം ചെയ്യാനുള്ള പാകിസ്ഥാന്റെ പദ്ധതിയെ കുറിച്ച് ഇന്ത്യൻ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നീക്കത്തിന് പിന്നിൽ പാക് ചാര ഏജൻസിയായ ഐഎസ്ഐയും, തീവ്രവാദ ഗ്രൂപ്പുകളുമാണെന്നാണ് സൂചന.

Also Read: വനമേഖലയിൽ കഞ്ചാവ് ചെടികൾ നട്ടു നനച്ച് കൃഷി: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button