Latest NewsNewsBusiness

ഡിമാൻഡ് വർദ്ധിച്ചു! നേട്ടത്തിലേറി ഡിജിറ്റൽ വായ്പാ വിതരണം

ഇത്തവണ വായ്പകൾ നൽകുന്ന കമ്പനികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്

രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ഡിജിറ്റൽ വായ്പാ വിതരണം. 2022-23 സാമ്പത്തിക വർഷം ഡിജിറ്റൽ വായ്പകൾ രണ്ടര മടങ്ങ് വർദ്ധിച്ച് 92,848 കോടി രൂപയായാണ് ഉയർന്നത്. ഡിജിറ്റൽ വായ്പകൾക്ക് വലിയ തോതിൽ ഡിമാൻഡ് വർദ്ധിച്ചതോടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ഡിജിറ്റൽ വായ്പകൾ വലിയ തോതിൽ ഉയർന്നെങ്കിലും, മൂന്നാം പാദത്തിൽ നേരിയ ഇടിവ് നേരിട്ടിരുന്നു. എന്നാൽ, അവസാന പാദം എത്തിയതോടെ വൻ കുതിച്ചുചാട്ടമാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്.

വളരെ ലളിതമായ പ്രക്രിയയിലൂടെ ഡിജിറ്റൽ വായ്പകൾ നേടാൻ സാധിക്കുമെന്നതാണ് ഭൂരിഭാഗം ആളുകളെയും ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണം. ഇത്തവണ വായ്പകൾ നൽകുന്ന കമ്പനികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 726 ലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. അതേസമയം, 2021-22 സാമ്പത്തിക വർഷം വിതരണം ചെയ്ത വായ്പകൾ 310 ലക്ഷമായിരുന്നു.

Also Read: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം! ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടേക്കും, ജില്ലകൾക്ക് ഇന്ന് മഴ മുന്നറിയിപ്പില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button