KeralaLatest NewsNews

‘ബിന്ദുവും ചിന്തയും മാത്രമല്ല ഉള്ളിലെ രാഷ്ട്രീയം പറഞ്ഞോണ്ട് സകല മല്ലുപെണ്ണുങ്ങളും വേദികളിൽ നിറയണം’: കുറിപ്പ്

‘വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ കറങ്ങിനടക്കുന്ന ഒരു വീഡിയോയിലെ ഭാഗമാണിത്. മന്ത്രി ആ‍ർ ബിന്ദു പറഞ്ഞ ഈ ഇംഗ്ളീഷ് വാചകത്തിന് ട്രോൾപൂരമാണ്. വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്ന് തന്നെയാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിലെ മന്ത്രിയുടെ പ്രസംഗമാണ് ട്രോളുകളില്‍ നിറഞ്ഞത്.

മന്ത്രിയുടെ പ്രസംഗം സോഷ്യൽ മീഡിയ ട്രോളുകളായി അവതരിപ്പിച്ചപ്പോൾ അതിലെ വസ്തുതയാണ് മറ്റ് പലരും ചിന്തിച്ചത്. മന്ത്രി പറഞ്ഞതിലെ പൊരുൾ ആർക്കും മനസിലാകായ്കയല്ലെന്നും, നഗ്നമായ ആ സത്യങ്ങൾ അധികം ചർച്ച ചെയ്യാൻ താല്പര്യമില്ലാത്തവരാണ് ഇംഗ്ളീഷ് പറഞ്ഞ് കളിയാക്കുന്നതെന്നും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. നിരവധി ആക്ടിവിസ്റ്റുകളും പ്രമുഖരുമാണ് മന്ത്രിക്ക് പിന്തുണയുമായി രംഗത്ത് വരുന്നത്.

99 ശതമാനം സ്ത്രീകളും വീടും തലയിൽ ചുമന്നു നടക്കുന്നവർ തന്നെയാണ് എന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. കുല സ്ത്രീകൾ അല്ലാത്തവർക്കും കുട്ടികൾ, പ്രായമായവർ, മൃഗങ്ങൾ, ചെടികൾ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും, ആ ഉത്തരവാദിത്തങ്ങൾ സ്ത്രീകളുടെ പാർട്ണർമാർ അല്ലെങ്കിൽ വീട്ടിൽ ഉള്ള മറ്റ് ഏതെങ്കിലും പുരുഷൻമാർ കൂടി ഏറ്റെടുക്കാത്തിടത്തോളം കാലം സ്ത്രീകൾക്ക് വീടിനെ തലയിലേറ്റി നടക്കേണ്ടി വരുമെന്ന് സീന യു.ടി.കെ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. പോകുന്ന വഴിയൊക്കെ വീട് കൂടി തലയിൽ ചുമന്ന് നടക്കേണ്ടി വരുന്നത് സ്ത്രീകളുടെ ഗതികേട് ആണെന്നും, അതിന് സ്ത്രീകളെ പരിഹസിക്കുകയല്ല വേണ്ടത് പ്രകാരം പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.

സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്ന മറ്റൊരു കുറിപ്പ് ഇങ്ങനെ:

Wherever i go, i take my house in my head എന്ന് ആരേലും പറഞ്ഞാൽ no need to carry unnecessary burdens on your shoulders, travel light and enjoy your journey എന്ന് ഞാൻ മറുപടി പറയും… അത്രേയുള്ളൂ സംഭവം ❤️☺️
എന്റെ വീടും തലയിൽ ചൊമന്നോണ്ടാണ് ഞാൻ നടക്കുന്നത് എന്നതിന്റെ google translation ആയോ word by word translation ആയോ i take my house in my head എന്നോ on my head എന്നോ ഒരാൾ പറഞ്ഞാൽ എന്താണ് പ്രശ്നം?
Manglish എന്നൊരു English Language version ഉണ്ടായാൽ അതിലെന്താ കുഴപ്പം? ?
പാലക്കാട്‌ മലയാളവും തിരോന്തരം മലയാളവും കണ്ണൂർ മലയാളവും പോലെ
welsh english ഉം scotland english ഉം ireland english ഉം oxford english ഉം പോലെ manglish ഒരു language variant ആവുന്നതിൽ പരിഹസിക്കാൻ എന്തിരിക്കുന്നു. .
English ആർക്കാണ് പവിത്രവും മാറ്റാൻ പാടില്ലാത്തതുമാവുന്നത് ?
Grammar Nazi കളായ puritansists നും അവരുടെ ആസനം താങ്ങി അടിമ മനസുകൾക്കുമല്ലാതെ?
എജ്ജാതി ഇംഗ്ലീഷോളികൾ. .
ശബരിമല സ്ത്രീകൾ ആർത്തവകാലത്ത് കയറണ്ട, ആചാരമാണ് പ്രധാനം എന്ന് പറയുന്ന പോലെ തന്നാണ്
Oxford English പറയാൻ പറ്റില്ലേൽ വേദികളിൽ മല്ലു സ്ത്രീകൾ സംസാരിക്കണ്ട.. ഇംഗ്ലീഷ് ഗ്രാമർ ആണ് പ്രധാനം എന്ന് പറയുന്നതും…
നല്ല സൊയമ്പൻ elite exclusive club ചിന്തകൾ തന്നെ..
സംസ്‌കൃതം പറഞ്ഞ ശൂദ്രന്റെ ചെവിയിൽ ഈയം ഒഴിച്ചവന്റെ അതേ മാനസികാവസ്ഥ. .
ഇംഗ്ലീഷ് പറയുന്ന മല്ലുവിന്റെ accent കളിയാക്കുന്ന എലീറ്റ് മല്ലു ഇംഗ്ലീഷോളികൾ.
ജസ്റ്റ്‌ ഹണുമാൻ ഇൻ മൾട്ടിപ്ലെക്സ് തിങ്സ് ?
നബി: ബിന്ദുവും ചിന്തയും മാത്രമല്ല ഉള്ളിലെ സ്പുടം ചെയ്ത് തെളിഞ്ഞ രാഷ്ട്രീയം പറഞ്ഞോണ്ട് സകല മല്ലു പെണ്ണുങ്ങളും വേദികളിൽ നിറയണം. . ഭാഷ english ആണോ manglish ആണോ മലയാളം ആണോ എന്നത് പ്രസക്തമേയല്ല. .
ആശയങ്ങൾ അതാണ് കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടത്.. വേണേൽ manglish നു അവർ english subtitles എഴുതി കാണിക്കട്ടെ. .
OTT platform ൽ മലയാള സിനിമകൾ പോലെ ചുമ്മാ പൊളിക്കട്ടെ The Real Kerala Story

shortlink

Related Articles

Post Your Comments

Related Articles


Back to top button