Latest NewsNewsIndia

’80ലും പരാജയപ്പെടുത്തുക, ബിജെപിയെ തൂത്തെറിയുക’: ​ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ മുദ്രാവാക്യം വെളിപ്പെടുത്തി അഖിലേഷ്

ലക്നൗ: 2024ലെ ​ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ഫോർമുലയുമായി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പിന്നോക്ക വിഭാഗങ്ങളും ദലിതുകളും ന്യൂനപക്ഷ വിഭാഗങ്ങളും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ’80ലും പരാജയപ്പെടുത്തുക, ബിജെപിയെ തൂത്തെറിയുക’ എന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ മുദ്രാവാക്യമെന്ന് അഖിലേഷ് വ്യക്തമാക്കി.

‘വലിയ രാഷ്ട്രീയ പാർട്ടികൾ തങ്ങളെ പിന്തുണച്ചാൽ 80 ലോക്സഭ മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കും. സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകളിൽ മുമ്പ് കോൺഗ്രസുമായും മായാവതിയുടെ ബിഎസ്പിയുമായും സഖ്യമുണ്ടാക്കിയിരുന്നു. സഖ്യകക്ഷികളുമായി ഏറ്റവും വിശ്വസ്തതയോടെയാണ് സമാജ് വാദി പാർട്ടി പ്രവർത്തിക്കാറുള്ളത്. സഖ്യത്തിൽ ആരു തന്നെയായാലും സീറ്റിന്റെ കാര്യത്തിൽ ഞങ്ങൾ തർക്കിക്കാറില്,’ അഖിലേഷ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button