KeralaNattuvarthaNews

ഏകീകൃത സിവിൽകോ​ഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം: വെൽഫെയർ പാ​ർ​ട്ടി

കൊ​ച്ചി: ഏകീകൃത സിവിൽകോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള ബിജെപി സ​ർ​ക്കാ​റി​ന്റെ നീ​ക്കം സ​വ​ർ​ണ വംശീയതയെ സ്ഥാ​പി​ക്കാ​നു​ള്ള അ​ന്തി​മ നീ​ക്ക​മാ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ റ​സാ​ഖ് പാ​ലേ​രി. 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം നേ​ടാ​ൻ ജ​ന​ങ്ങ​ളെ ധ്രു​വീ​ക​രി​ക്കു​ക എ​ന്ന​തും ഏകീകൃത സിവിൽകോ​ഡ് ച​ർ​ച്ച​ക്ക്​ എ​ടു​ത്തി​ടു​ന്ന​തി​ന്‍റെ പി​ന്നി​ലു​ണ്ടെന്നും റ​സാ​ഖ് പാ​ലേ​രി പറഞ്ഞു.

‘വൈ​വി​ധ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ അ​ടി​സ്ഥാ​നം. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ, പി​ന്നാ​ക്ക ഹി​ന്ദു​ക്ക​ൾ, ദ​ലി​തു​ക​ൾ തു​ട​ങ്ങി വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് വ്യ​ത്യ​സ്ത വൈ​വാ​ഹി​ക രീ​തി​ക​ളും പി​ന്തു​ട​ർ​ച്ച രീ​തി​ക​ളു​മാ​ണു​ള്ള​ത്. ഇ​തെ​ല്ലാം ഏ​കീ​ക​രി​ക്കു​ക എ​ന്ന​ത് രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യ​ത്തെ ത​ക​ർ​ക്കു​ക എ​ന്ന​തി​ലേ​ക്കാ​ണ് എ​ത്തു​ക. അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ മ​ത-​മ​തേ​ത​ര വി​ശ്വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം’, റ​സാ​ഖ് പാ​ലേ​രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button